ദുബൈ: ഇന്ത്യ-യു.എ.ഇ വിമാന സർവിസ് വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള നിഷേധാത്മകമായ നിലപാടാണെന്ന് ലോക കേരള സഭാംഗം എൻ.കെ. കുഞ്ഞഹമ്മദ് പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനങ്ങൾ കേരളത്തിലേക്ക് സർവിസുകൾ വെട്ടിക്കുറക്കുകയും
വിദേശ വിമാനങ്ങളുടെ സർവിസ് കേന്ദ്രസർക്കാർ വർധിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് നീതീകരിക്കാൻ കഴിയില്ല. സീസൺ കാലങ്ങളിലടക്കം കമ്പനികൾ നടത്തുന്ന കൊള്ളയും അമിത ചാർജും വർധിക്കാനേ ഇതുപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചയിൽ 65,000 സീറ്റുകളാണ് ഇന്ത്യ-യു.എ.ഇ സർവിസിലുള്ളത്. 50,000 കൂടി വർധിപ്പിക്കണമെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ
ജനറൽ മുഹമ്മദ് അഹ് ലി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കത്തിൽ കൂടി ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.