എൻ.എം. അബ്​ദുല്ലക്ക് ഐ.എം.സി.സി നൽകിയ യാത്രയയപ്പ്

എൻ.എം. അബ്​ദുല്ലക്ക് സഹപ്രവർത്തകരുടെ യാത്രയയപ്പ്

ദുബൈ: 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്​ നാട്ടിലേക്ക് മടങ്ങുന്ന ഐ.എം.സി.സി സ്ഥാപക നേതാക്കളിൽ ഒരാളും യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റുമായ എൻ.എം. അബ്​ദുല്ലക്ക് ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങ്​ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ അനീഷ് നീർവേലി ഉദ്​ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്​ കുഞ്ഞാവുട്ടി കാദർ അധ്യക്ഷത വഹിച്ചു. കെ.എം. കുഞ്ഞി, താഹിറാലി പൊറപ്പാട്, നബീൽ അഹ്​മദ്, ശരീഫ് കൊടുവള്ളി, മുഹമ്മദ് കുഞ്ഞി കൊത്തിക്കൽ, നൗഫൽ നടുവട്ടം, അഷ്‌റഫ് തച്ചറോത്ത്, മുസ്തു ഏരിയാൽ, സലിം വളപട്ടണം, കാദർ ആലംപാടി എന്നിവർ പ്രസംഗിച്ചു. പി.എം. ഫാറൂഖ് അതിഞ്ഞാൽ സ്വാഗതവും എൻ.എം അബ്​ദുല്ല നന്ദിയും പറഞ്ഞു.

Tags:    
News Summary - N.M. Abdullah Farewell to by Colleagues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.