അബൂദബി : യു.എ.ഇ ഭരണ നേതൃത്വം സമൂഹത്തിെൻറ മൂലക്കല്ലുകളിലൊന്നായാണ് മാധ്യമങ്ങളെ ക ാണുന്നതെന്ന് നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) ഡയറക്ടർ ബോർഡ്. സുസ്ഥിര വികസനത്തെ പിന് തുണക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിർണായകമാണ്.
കൃത്യതയോടെയും സുതാര്യതയോടെയും വാർത്ത പ്രസിദ്ധീകരിക്കുന്നതിനൊപ്പം സഹിഷ്ണുത, സഹകരണം, ക്രിയാത്മക ചിന്ത എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുവാനും മാധ്യമ പ്രവർത്തകർ പരിശ്രമം തുടരണമെന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ച് യു.എ.ഇ സഹമന്ത്രിയും എൻ.എം.സി ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.
യു.എ.ഇയിലെ സമൂഹ മാധ്യമ മാനദണ്ഡങ്ങൾ, സൗദി-ഇമറാത്തി സഹകരണ കൗൺസിലിെൻറ ഭാഗമായ മാധ്യമ സഹകരണ സംയുക്ത സമിതിയുടെ പ്രവർത്തനങ്ങൾ, മാധ്യമ മേഖലയിലെ സ്വദേശിവത്കരണം, എക്സ്പോ പങ്കാളിത്തം എന്നിവയും ചർച്ച ചെയ്തു. ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ദുബൈ സർക്കാർ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ മോനാ ഗനെം അൽ മാരി, ടീക്കോം ഗ്രൂപ് സി.ഇ.ഒ മാലിക് അൽ മാലിക്, എൻ.എം.സി ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.