അൽഐൻ: എൻ.എം.സി സ്പെഷാലിറ്റി ഹോസ്പിറ്റൽ, അൽ ഐൻ മക്തബയുമായി സഹകരിച്ച് സായിദ് സെൻട്രൽ ലൈബ്രറിയിൽ 'എൻ.എം.സി ക്വിസ് ബീ' സംഘടിപ്പിച്ചു. പ്രദേശത്തെ വിവിധ സ്കൂളുകളിൽനിന്നും മുപ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. മത്സരത്തിൽ അൽഐൻ ഇന്ത്യൻ സ്കൂളിലെ ഖാലിദ് നിബ്രാസ് (ഗ്രേഡ്-12), മിഷേൽ മുഹമ്മദ് (ഗ്രേഡ്-12), നെയ്ൽ സാദെ (ഗ്രേഡ്-12) എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനത്തെത്തി. ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂൾ അൽ ഐനിലെ ദേവനന്ദ അനിൽ കുമാർ (ഗ്രേഡ് -12), ഇമാൻ ആസിഫ് (ഗ്രേഡ്-9), സിദ്ന യൂനുസ് (ഗ്രേഡ്-9), എന്നിവരുടെ ടീം രണ്ടാം സ്ഥാനവും അവർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ മിലൻ സെബിൻ (ഗ്രേഡ്-9), ജോഹാൻ ഗിജു (ഗ്രേഡ്-9), ആദിത്യ കേശദ് (ഗ്രേഡ്-9) എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ. ഒമർ അൽ ദഹ്രി (വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ), തയാബ് അൽ ദർമാക്കി (ശൈഖ ലത്തീഫ ബിൻത് സായിദ് അൽ നഹ്യാൻ ഓഫിസ് ഡയറക്ടർ) തുടങ്ങിയവർ പങ്കെടുത്തു. ക്വിസ് മാസ്റ്റർ റസൽ മുഹമ്മദ് സാലി നേതൃത്വം നൽകി. എൻ.എം.സി ക്വിസ് ബീ വാർഷിക ഇവന്റായിരിക്കുമെന്ന് എൻ.എം.സി അൽഐൻ ജനറൽ മാനേജർ മുരളീധരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.