ദുബൈ: യു.എ.ഇയിൽ ആദായനികുതി ഏർപ്പെടുത്തുന്ന വിഷയം തൽക്കാലം സർക്കാറിന്റെ പരിഗണനയിലില്ലെന്ന് വിദേശവ്യാപാര സഹമന്ത്രി താനി അൽ സിയൂദി പറഞ്ഞു. 2023 മുതൽ ഒമ്പത് ശതമാനം കോർപറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. കോർപറേറ്റ് നികുതിക്ക് ബിസിനസ് സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
നിലവിൽ അടച്ചുകൊണ്ടിരിക്കുന്ന ഫീസുകൾക്ക് പകരമായിരിക്കും പുതിയ ലെവി നിലവിൽ വരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 375,000 ദിർഹമിൽ കൂടുതൽ ലാഭം നേടുന്ന സ്ഥാപനങ്ങൾക്കാണ് 2023 മുതൽ കോർപറേറ്റ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. 2018ൽ യു.എ.ഇ അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.