പി.കെ എന്ന പാക്കഞ്ഞി കിണറ്റിൻകര കുഞ്ഞബ്ദുല്ല ഹാജി ഓർമയാവുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ്. അരനൂറ്റാണ്ട് മുമ്പ് യു.എ.ഇയിലെത്തി പുതിയ ബിസിനസ് ലോകം കെട്ടിപ്പടുക്കുകയും പ്രവാസികൾക്ക് തണലാവുകയും ചെയ്ത മൂവർ സംഘത്തിലെ അവസാന കണ്ണിയാണ് വിടവാങ്ങിയത്. കുഞ്ഞബ്ദുല്ല ഹാജി, വി.എൻ.കെ. അഹ്മദ് ഹാജി, പി.പി. മമ്മു ഹാജി എന്നിവർ ചേർന്നായിരുന്നു 1970കളുടെ തുടക്കത്തിൽ മദീന ഗ്രൂപ്പിന് തുടക്കമിട്ടതും നിരവധി പ്രവാസികളെ ഗൾഫിലെത്തിച്ചതും.
1970കളുടെ തുടക്കത്തിലാണ് സജീവ ബിസിനസുകാരനായ പി.കെ ഗൾഫിൽ എത്തുന്നത്. അറേബ്യൻ മരുഭൂമിയുടെ ഭാഗമായ ബ്രിട്ടീഷ് ട്രൂഷ്യൽ സ്റ്റേറ്റ് ദുബൈ സൂഖിൽ കപ്പലിറങ്ങി. ദേര മത്സ്യ മാർക്കറ്റിനടുത്ത് ചാവക്കാട് സ്വദേശികൾ നടത്തിയ മദീന സൂപ്പർ മാർക്കറ്റ് ബന്ധുക്കളായ വി.എൻ.കെ, മമ്മു ഹാജി എന്നിവർക്കൊപ്പം സ്വന്തമാക്കിയതാണ് വഴിത്തിരിവായത്. യു.എ.ഇയുടെ രൂപത്കരണവും ദുബൈ നഗരത്തിെൻറ വളർച്ചയും മദീന എന്ന സ്ഥാപനത്തെ വടവൃക്ഷമാക്കി. തണലിൽ അനേകം ചെറുതും വലുതുമായ സംരംഭങ്ങൾ പൊട്ടിമുളച്ചു. ബന്ധുക്കളും നാട്ടുകാരും ഒഴുകി. നഗരസമാന ജീവിതനിലവാരം സകല മേഖലകളിലും പ്രതിഫലിച്ചു.
ഒന്നരപ്പതിറ്റാണ്ടിെൻറ കൂട്ടുകച്ചവടത്തിന് ശേഷം '80കളുടെ മധ്യത്തോടെ ഇവർ വേർപിരിഞ്ഞു. മൂന്നു പേരും ദേര, ബർദുബൈ, ഷാർജ കേന്ദ്രീകരിച്ച് പുതിയ സംരംഭങ്ങൾക്ക് തുടക്കംകുറിച്ചു. എല്ലാ സ്ഥാപനങ്ങളും കാലത്തിനും പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും അതീതമായി വളർന്നുപന്തലിച്ചു. ഇന്ന് രണ്ടാം തലമുറയിൽനിന്ന് മൂന്നാം തലമുറ അതേറ്റെടുത്തു. പി.കെ. കുഞ്ഞബ്ദുല്ല ഹാജിയുടെ ശൃംഖല ഷാർജ കേന്ദ്രീകരിച്ച് പെരുകി. ഒപ്പം മറ്റ് എമിറേറ്റുകളിലും ഗൾഫ് നാടുകളിലും കേരളമടക്കം ഇന്ത്യൻ നഗരങ്ങളിലും ഇത് വ്യാപിച്ചു. 21ാം നൂറ്റാണ്ടിൽ തുടക്കക്കാരായ മൂവർ സംഘത്തിനും പറയത്തക്ക കൂട്ട് ബിസിനസ് സംരംഭങ്ങൾ ഇല്ലെങ്കിലും കുടുംബ ബന്ധങ്ങളിലെ കണ്ണികൾ വിവാഹ ബന്ധങ്ങളിൽ വിളക്കിച്ചേർക്കപ്പെട്ടിരുന്നു. മമ്മുഹാജി പതിറ്റാണ്ട് മുമ്പേ വിടപറഞ്ഞു. വി.എൻ.കെയും പി.കെയും ഈ വർഷം മാസങ്ങളുടെ വ്യത്യാസത്തിലും. അതെ, ഒരേ കുടുംബ വേരുകളിൽനിന്ന് കുടുംബ ചില്ലകളിലേക്കുള്ള ഈ പ്രയാണം ഉദാത്തമായ കച്ചവട കൂടിച്ചേരലിെൻറ ചരിത്രം കൂടിയാണ്. ഓർമയും ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.