ഇത്തവണ പിഴയില്ല; താക്കീത് മാത്രമെന്ന് അബൂദബി പൊലീസ്

അബൂദബി: ഗതാഗത നിയമലംഘനം നടത്തിയ ഡ്രൈവർമാർക്ക് പിഴ ചുമത്തുന്നതിനുപകരം മുന്നറിയിപ്പ് സന്ദേശങ്ങളയച്ച് അബൂദബി പൊലീസ്. താരതമ്യേന ചെറിയ ഗതാഗത നിയമലംഘനങ്ങൾ നടത്തിയവർക്കാണ് പിഴക്കുപകരം താക്കീത് സന്ദേശങ്ങൾ അയച്ചത്. 25383 താക്കീതുകളാണ് എസ്‌.എം.എസായി ഡ്രൈവർമാർക്ക് അയച്ചതെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യവും മോശമായ ഡ്രൈവിങ് പ്രവണത വിലയിരുത്തുകയും ചെയ്യുന്നതിനുള്ള ബോധവത്കരണമെന്ന നിലക്കാണ് പൊലീസ് എസ്‌.എം.എസ്‌ അയച്ചുനൽകിയത്. എമിറേറ്റിലെ റോഡുകളിൽ മികച്ച ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌.എം.എസ്‌ കാമ്പയിന് തുടക്കം കുറിച്ചതെന്ന് അബൂദബി മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.

റെഡ് സിഗ്നൽ ലംഘിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കുക, ഗ്ലാസുകൾ അമിതമായി മറയ്ക്കുന്ന രീതിയിൽ സ്റ്റിക്കർ ഒട്ടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ഈ ഗണത്തിൽപെടുത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - No penalty this time; Abu Dhabi Police said it was just a warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.