ദുബൈ: പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ദുബൈ. നഗരത്തിലെ 34 മേഖലകളിൽ സൗജന്യമായി കുടിവെള്ളം ശേഖരിക്കാനുള്ള റീഫിൽ സ്റ്റേഷനുകൾ സ്ഥാപിക്കും. 'ദുബൈ കാൻ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പിയുമായി എത്തുന്നവർക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഈ സൗകര്യത്തെ കുറിച്ച് മറ്റുള്ളവരെയും വിവരം അറിയിക്കണമെന്നും വീടുകളിൽ വാട്ടർ ഫിൽട്ടറുകൾ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും അധികൃതർ നിർദേശിച്ചു.
സൗജന്യ കുടിവെള്ള ശേഖരണ കേന്ദ്രങ്ങൾ
അൽ ഫഹീദി ഹിസ്റ്റോറിക്കൽ നെയ്ബർഹുഡ്, അൽ സീഫ്, അൽ ശിന്ദഗ ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്ട്, എ 4 സ്പേസ്, അൽ ഇത്തിഹാദ് പാർക്ക്, ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ബുർജ് പാർക്ക്, സിറ്റി വാക്, സിറ്റിസെന്റർ ദേര, ഡി.എം.സി.സി മെട്രോ സ്റ്റേഷൻ, ഡ്രാഗൺ മാർട്ട്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ ഹാർബർ, മറീന അൽ ഗർബി സ്ട്രീറ്റ്, മറീന മാൾ, മറീന പ്രോംനേഡ്, മറീന വാക്, വേൾഡ് ട്രേഡ് സെന്റർ, എക്സിക്യൂട്ടിവ് ടവേഴ്സ്, ദേര ഗോൾഡ് സൂഖ്, എക്സ്പോ, ജെ.എൽ.ടി പാർക്ക്, കൈറ്റ് ബീച്ച്, ലാമെർ, മദീനത്ത് ജുമൈറ, മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ, ഖുർആനിക് പാർക്ക്, സ്കൈഡൈവ്, ദ ബീച്ച്, ഗ്രീൻ ആൻഡ് വ്യൂസ്, പാം വെസ്റ്റ് ബീച്ച്, സബീൽ പാർക്ക്, അൽ ഗുബൈബ മെട്രോ സ്റ്റേഷൻ, അൽ ബർഷ പോണ്ട് പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.