ദുബൈ: കോവിഡിനിടയിലും കഴിഞ്ഞവർഷം ദുബൈ പൊലീസ് അഞ്ച് സ്മാർട്ട് പൊലീസ് സ്റ്റേഷൻ തുറന്നു. പൊലീസുകാരുടെ സഹായമില്ലാതെ സ്വയം സർവിസ് നടത്താനുള്ള സംവിധാനങ്ങൾ ഇൗ സ്റ്റേഷനുകളിലുണ്ട്. ഇതോടെ ദുബൈയിലെ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളുടെ എണ്ണം 16 ആയി. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ഖലിദ് നാസർ അൽ റസൂഖിയാണ് ഇക്കാര്യം അറിയിച്ചത്.
ദുബൈ എയർപോർട്ട് ഫ്രീസോൺ, ഡിസൈൻ ഡിസ്ട്രിക്ട്, എൽഎയാസ്, ഹത്ത, അൽ ലെസയ്ലി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ തുറന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 45 സ്മാർട്ട് സർവിസുകളുണ്ട്. അറബി, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിൽ സേവനം ലഭിക്കും. 89.6 ശതമാനം ഇടപാടുകളും ഡിജിറ്റലാണ്. എട്ട് ലക്ഷം പേരാണ് ഇൗ സ്റ്റേഷൻ സന്ദർശിച്ചത്. വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ് പോലുള്ള കേസുകളാണ് ഇവിടെ കൂടുതലും രജിസ്റ്റർ ചെയ്യുന്നത്. ഏതു സമയത്തും പരാതി നൽകാമെന്നതാണ് ഇൗ സ്റ്റേഷനുകളുടെ പ്രത്യേകത. ശബ്ദസന്ദേശം വഴിയോ വിഡിയോ വഴിയോ പരാതി സമർപ്പിക്കാനും സൗകര്യമുണ്ട്.
ദുബൈ വിഷൻ 2021െൻറ ഭാഗമായാണ് സ്റ്റേഷനുകൾ തുറന്നതെന്നും ജോലി ചെയ്യാനും ജീവിക്കാനും സന്ദർശിക്കാനും കഴിയുന്ന ഏറ്റവും മികച്ച നഗരമെന്ന ദുബൈയുെട സ്ഥാനം ഉൗട്ടിയുറപ്പിക്കാൻ ഉപകരിക്കുമെന്നും ബ്രിഗേഡിയർ ഖാലിദ് പറഞ്ഞു. നിർമിത ബുദ്ധിയെ പ്രോത്സാഹിപ്പിക്കാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് കരുത്തുപകരാനും സർക്കാർ സർവിസുകളുടെ വേഗം കൂട്ടാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.