ദുബൈ: വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച ഗുണനിലവാരം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിനെതുടർന്ന് ദുബൈയിൽ മൂന്ന് സ്വകാര്യ സ്കൂളുകൾ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) പൂട്ടിച്ചു.
2023-24 അക്കാദമി വർഷത്തിന്റെ അവസാനത്തോടെ മൂന്നു സ്കൂളുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ദുബൈ മീഡിയ ഓഫിസ് സംഘടിപ്പിച്ച ‘മീറ്റ് ദി സി.ഇ.ഒ’ പരിപാടിയിലാണ് കെ.എച്ച്.ഡി.എ ഇക്കാര്യം അറിയിച്ചത്.
വിദ്യാർഥികളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എമിറേറ്റിലെ മുഴുവൻ സ്കൂളുകളിലും കെ.എച്ച്.ഡി.എ വാർഷാവാർഷം ഗുണനിലവാര പരിശോധന നടത്താറുണ്ട്. ചില മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഔട്ട്സ്റ്റാൻഡിങ് മുതൽ മോശം വരെ വിവിധ റേറ്റിങ് നിശ്ചയിക്കുകയും ചെയ്യും. ഇനിമുതൽ മുഴുവൻ സ്കൂളുകളിലും പൂർണ പരിശോധന ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.