റാപിഡ്​ പരിശോധന സൗകര്യമില്ല; അഞ്ചു​ രാജ്യങ്ങളിലെ യാത്രക്കാർക്ക്​ അനുമതിയില്ല

ദുബൈ: റാപിഡ്​ പി.സി.ആർ പരിശോധന സൗകര്യം ഇല്ലാത്തതിനാൽ അഞ്ച്​ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ യാത്രാനുമതി നൽകാൻ കഴിയില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻസ്​. ബംഗ്ലാദേശ്​, നൈജീരിയ, വിയറ്റ്​നാം, സാംബിയ, ഇ​ന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്​ അനുമതി നിഷേധിച്ചത്​.

യു.എ.ഇയിലേക്കുള്ള യാത്രക്കാർ പുറപ്പെടുന്നതിന്​ ആറ്​ മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന്​ അധികൃതർ അറിയിച്ചിരുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

എന്നാൽ, ബംഗ്ലാദേശ്​ അടക്കം അഞ്ച്​ രാജ്യങ്ങൾ ഈ സൗകര്യം ഏർപ്പെടുത്താത്തതാണ്​ യാത്രക്കാർക്ക്​ തിരിച്ചടിയായത്​.

Tags:    
News Summary - No rapid inspection facility; Passengers from five countries are not allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.