ദുബൈ: നാലു പുതിയ സവിശേഷതകളോടെ നോൾ പേ ആപ്പിന്റെ നവീകരിച്ച പതിപ്പ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുറത്തിറക്കി. ഉപയോക്താക്കൾക്ക് ഏതു സമയത്തും എവിടെവെച്ചും എല്ലാ പ്ലാറ്റ്ഫോമിൽ നിന്നും നോൾകാർഡ് വേഗത്തിൽ റീചാർജ് ചെയ്യാൻകഴിയും വിധത്തിലാണ് നവീകരണം.
കൂടാതെ, ഉപഭോക്താവിന്റെ ഡിജിറ്റൽ ഐഡി ആർ.ടി.എയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ വ്യക്തിഗത നോൾ കാർഡിന് ആപ് വഴി അപേക്ഷ സമർപ്പിക്കാനാവും. ഡിജിറ്റൽ ഐ.ടി അക്കൗണ്ട് ഉപയോഗിച്ച് സാധാരണ നോൾ കാർഡുകളുടെ രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചാൽ സ്റ്റാറ്റസ് അറിയുന്നതിനായി പ്രത്യേക അറിയിപ്പ് ഉപഭോക്താവിന് ലഭിക്കുന്നതിനാൽ നടപടികൾ പൂർത്തിയായോ എന്നറിയാൻ സാധിക്കും.
ആർ.ടി.എയുടെ അക്കൗണ്ടുമായി ഡിജിറ്റൽ ഐഡി അക്കൗണ്ട് ബന്ധിപ്പിക്കുന്നതിനാൽ വ്യക്തിഗത വിവരങ്ങൾ പ്രത്യേകമായി എന്റർ ചെയ്യേണ്ടതില്ല. ഇത് സമയം ലാഭിക്കാൻ സഹായകമാകുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.