വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും തിരിച്ചെത്തുന്നവരുടെ തൊഴിൽ വൈദഗ്ധ്യം കേരളത്തിൽ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികളും നോർക്ക റൂട്ട്സ് ആവിഷ്കരിച്ചിട്ടുണ്ട്. ഇൗ പദ്ധതികൾ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ തൊഴിൽ രംഗത്ത് മുന്നേറ്റം നടത്താൻ സാധിക്കും.
കോവിഡിെൻറ സാഹചര്യത്തില്‍ കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും ഇവരുടെ തൊഴില്‍ നൈപുണ്യവും പ്രവര്‍ത്തന പരിചയവും നാട്ടിലെ തൊഴില്‍ മേഖലക്ക് ലഭ്യമാക്കുന്നതിനും വഴിയൊരുക്കുന്ന ഏകജാലക സംവിധാനമാണ് നോര്‍ക്ക സ്കില്‍ റിപ്പോസിറ്ററി പദ്ധതി.
വെബ്ബാധിഷ്ഠിത ആപ്ലിക്കേഷനായ നോര്‍ക്ക സ്കില്‍ ബാങ്കിൽ (എൻ.എസ്.ബി) വിദേശ പ്രവൃത്തി പരിചയമുള്ള വിദഗ്ധരും അവിദഗ്ധരുമായ മടങ്ങിയെത്തിയ പ്രവാസികള്‍ക്കും ഇന്ത്യയിലും വിദേശത്തുമുള്ള തൊഴില്‍ ദായകര്‍ക്കും കേരളത്തിലെ സ്വയംതൊഴില്‍ ദാതാക്കള്‍ക്കും കേരളത്തില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപ സാധ്യതകള്‍ ഉപയോഗിക്കാനും താൽപര്യമുള്ള പ്രവാസികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
നോര്‍ക്ക റൂട്ട്സിെൻറ കീഴില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെൻറര്‍ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, എന്‍.ആര്‍.ഐ കമ്മീഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഇവയുടെ കീഴിലുള്ള വിവിധ ഓഫീസുകള്‍, സേവനങ്ങള്‍, പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ കാള്‍സെൻററില്‍ നിന്ന് ലഭിക്കും. ഇന്ത്യയില്‍ നിന്ന് 18004253939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ കാള്‍ സെൻററുമായി ബന്ധപ്പെടാം.
മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യ വിവരങ്ങള്‍ ലഭിക്കുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമാണ് നോര്‍ക്ക സ്കിൽ ബാങ്ക് പ്രവർത്തിക്കുന്നത്. www.skill.registernorkaroots.org എന്ന വെബ്സൈറ്റിൽ തൊഴില്‍ ദാതാക്കള്‍ക്കും മടങ്ങിയെത്തിയ പ്രവാസികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാരില്‍നിന്നും നോര്‍ക്കയിൽനിന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ടോള്‍ഫ്രീ നമ്പര്‍ സംവിധാനമാണ് ഇത്. ഏത് വിദേശ രാജ്യത്തുനിന്നും 24x7 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ ഈ മെയില്‍, എസ്.എം.എസ് വഴിയോ ബന്ധപ്പെടാം. 0091 8802612345- (അന്താരാഷ്ട്ര മിസ്ഡ് കോള്‍ സര്‍വ്വീസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.