ദുബൈ: ക്രിസ് ഗെയിലിെൻറയും നിക്കോളാസ് പുരാെൻറയൂം വെടിക്കെട്ടുകൾകൊണ്ട് ശ്രദ്ധേയമായ അബൂദബി ടി 10 ക്രിക്കറ്റിന് ആവേശക്കൊടിയിറക്കം. കലാശപ്പോരിൽ ഡൽഹി ബുൾസിനെ എട്ട് വിക്കറ്റിന് തകർത്ത് നോർത്തേൺ വാരിയേഴ്സ് കപ്പുയർത്തി. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വാരിയേഴ്സ് താരം മഹീഷ് തീക്ഷാനാ മാൻ ഓഫ് ദ മാച്ചായി. സ്കോർ: ഡെൽഹി ബുൾസ്: 81/9 (10). വാരിയേഴ്സ്: 85/2 (8.2). വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനാണ് മാൻ ഓഫ് ദ സീരീസ്.
മലയാളി താരം അലിഷാൻ ഷറഫു ഉൾപ്പെടെയുള്ളവരുടെ മികച്ച പ്രകടനത്തോടെയാണ് ടൂർണമെൻറിന് കൊടിയിറങ്ങുന്നത്. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി നേടിയ ക്രിസ് ഗെയിലിെൻറ പ്രകടനമാണ് എടുത്തുപറയേണ്ടത്. 12 പന്തിലായിരുന്നു ഗെയിൽ അർധ സെഞ്ച്വറി നേടിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇടംനേടാനാവാതെ പോയതിെൻറ വിഷമം തീർത്താണ് നിക്കോളാസ് പുരാൻ മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കിയത്. തെൻറ നായകത്വത്തിലിറങ്ങിയ ടീം കപ്പടിച്ചതോടെ പൂരാെൻറ പ്രതികാരത്തിന് ഇരട്ടിമധുരമായി.
ഫൈനലിൽ ഡെൽഹി ബാറ്റ്സ്മാൻമാർ അേമ്പ പരാജയപ്പെട്ടത് വാരിയേഴ്സിെൻറ വഴി എളുപ്പമാക്കി. മുഹമ്മദ് നബി (21), റഹ്മത്തുല്ല ഗുർബാസ് (13), എവിൻ ലൂയിസ് (10) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. രണ്ട് ഓവറിൽ 14 റൺസിന് മൂന്ന് വിക്കറ്റെടുത്ത മഹീഷ് തീക്ഷാണയാണ് ഡൽഹിയെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ വസീം മുഹമ്മദ് (27), പൂരാൻ (12), ലെൻഡി സിമ്മൻസ് (14), റൊവ്മാൻ പവൽ (16) എന്നിവർ ചേർന്ന് വാരിയേഴ്സിന് വിജയമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.