പോപുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കുന്നില്ല -ഐ.എൻ.എൽ

ദുബൈ: പോപുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും നിരോധനം കൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തെയും ഉന്മൂലനം ചെയ്യാനാകില്ലെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.

റിഹാബ് ഫൗണ്ടേഷനുമായി പാർട്ടിക്കോ മുഹമ്മദ്‌ സുലൈമാനോ ബന്ധം ഇല്ല. റിഹാബ് ഫൗണ്ടേഷൻ തുടക്കത്തിൽ നല്ല സംഘടന ആയിരുന്നു. പിന്നീട് ചിലർ ആ സംഘടനയിൽ നുഴഞ്ഞു കയറി.അതോടെയാണ് മുഹമ്മദ് സുലൈമാൻ അതിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അനാവശ്യ ആരോപണം ഉന്നയിച്ച കെ. സുരേന്ദ്രൻ മാപ്പ് പറയണമെന്നും കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ആരോപണത്തിന്റെ പേരിൽ രാജി വെക്കില്ല. ആരോപണം തെളിയിച്ചാൽ അപ്പോൾ ആലോചിക്കാമെന്നും കാസിം ഇരിക്കൂർ ദുബൈയിൽ പറഞ്ഞു.

Tags:    
News Summary - not support pfi ban says INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.