ദുബൈ: ഫെറി ഉൾപ്പെടെ വാട്ടർ ടാക്സി യാത്രക്കാർക്ക് ദുബൈ അൽശിന്ദഗ മ്യൂസിയം സൗജന്യമായി സന്ദർശിക്കാൻ അവസരം. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ശനിയാഴ്ചയാണ് ജല ഗതാഗത യാത്രക്കാർക്ക് പുതിയ ഓഫർ പ്രഖ്യാപിച്ചത്. അൽശിന്ദഗ മ്യൂസിയം കാണാൻ പോകുന്നവർക്ക് മറൈൻ ട്രാൻസ്പോർട്ട് ടിക്കറ്റ് കാണിച്ചാൽ രണ്ടാമതൊരു ടിക്കറ്റ് കൂടി ലഭിക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
ഓൺലൈനിൽനിന്നും മറൈൻ സ്റ്റേഷനിൽ നിന്നും ടിക്കറ്റെടുക്കുന്നവർക്ക് പുതിയ ഓഫർ ലഭിക്കും. യു.എ.ഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയങ്ങളിൽ ഒന്നാണ് അൽശിന്ദഗ മ്യൂസിയം. 18,00കളിലെ ചരിത്രം പറയുന്ന മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ള 80 ചരിത്ര ഭവനങ്ങളും 22 പവിലിയനുകളും സന്ദർശകർക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കുന്നതാണ്. പരമ്പരാഗതമായ ഇമാറാത്തി ജീവിത രീതികൾ, മേഖലയിലെ സമ്പന്നമായിരുന്ന സാംസ്കാരിക പൈതൃകം എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് മ്യൂസിയം കാഴ്ചകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.