ഭാവ വ്യതിയാനങ്ങളുടെ 2000 മുഖങ്ങളുമായി നുജൂം അൽ ഗാനേം

മുഖം മനസി​െൻറ കണ്ണാടിയാണ്. ഓരോ മുഖവും ഒരായിരം ഭാവങ്ങളുടെ ആവനാഴിയുമാണ്. അത്തരത്തിലുള്ള 2000 മുഖങ്ങൾ നിങ്ങൾക്കുനേരെ നോക്കിയാൽ എങ്ങനെയിരിക്കും. മാന്ത്രിക വേഗതയിൽ മാറുന്ന ഭാവങ്ങളുടെ വർണ കുടമാറ്റം അവിടെ കാണാം. മുഖങ്ങളിൽ നിന്ന് സർഗാത്മകതയുടെ വസന്തം കടഞ്ഞെടുക്കുന്ന യു.എ.ഇ ആർട്ടിസ്​റ്റ് നുജൂം അൽ ഗാനേമാണ് 2000 മുഖങ്ങളുമായി ഭാവ വ്യതിയാനങ്ങളുടെ വർണ ചാർത്തുകളുമായി ലോകത്തെ ആകർഷിക്കുന്നത്. ഷാർജയിലെ മറായ ആർട്ട് സെൻററിൽ ആഗസ്​റ്റ്​ അവസാനം വരെ ഈ മുഖ പ്രദർശനം കാണാൻ അവസരമുണ്ട്.


ചിന്തനീയവും തീവ്രവുമായയ കാഴ്ചകൾ സൃഷ്​ടിക്കുന്ന ചിത്രങ്ങൾ കാഴ്ച്ചകാരനോട് നിറുത്താതെ പറഞ്ഞുകൊണ്ടിരിക്കുന്ന വിധത്തിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. 2019ലെ വെനീസ് ബിനാലെയുടെ യു.എ.ഇ പവലിയനിൽ പ്രദർശിപ്പിച്ച നുജൂമി​െൻറചലച്ചിത്ര ഇൻസ്​റ്റാലേഷനായ 'പാസേജ്' ഉൾപ്പെടെയുള്ള മുൻകാല ചിത്രങ്ങളും ഇവിടെ ആസ്വദിക്കാനാവും.

കഴിഞ്ഞ രണ്ടുവർഷം അൽ ഗാനേം വ്യക്തികളുടെ മുഖഭാവങ്ങളിലേക്ക് ത​െൻറ മനസ് തുറന്നുവെച്ചിരിക്കുകയായിരുന്നു. കൊച്ചിൻ ബിനാലെയുടെ മുഖച്ചിത്രം ആലേഖനം ചെയ്തിരിക്കുന്ന, ഗൾഫ് മേഖലയിലെ വെനീസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അൽ ഖസബയിൽ പ്രവർത്തിക്കുന്ന മറായ ആർട്സ് സെൻററി​െൻറ രണ്ടുനിലകളിലായിട്ടാണ് നുജൂമി​െൻറ പ്രദർശനങ്ങൾ നടക്കുന്നത്. പ്രദർശനം സെൻററി​െൻറ മൂന്നാം നിലയിൽ നിന്നാണ് ആരംഭിക്കുന്നത്.

പല വലുപ്പത്തിലും ആകൃതിയിലും ഉള്ള ക്യാൻവാസുകളുടെ ക്രമീകരണങ്ങൾ പീറ്റേഴ്സ്ബർഗ് ശൈലിയിൽ തൂക്കിയിരിക്കുന്നു. വരച്ച മുഖങ്ങളിൽ നിന്ന് ഭാവങ്ങൾ വേർതിരിച്ചെടുക്കാൻ ഈ ക്രമീകരണം സന്ദർശകനെ സഹായിക്കുന്നു. രണ്ടാം നിലയിൽ ബർലാപ്പും ചണവും ഉപയോഗിച്ചുള്ള പുത്തൻ പരീക്ഷണം ശ്രദ്ധേയമാണ്. ഇറച്ചി തൂക്കിയിട്ടിരിക്കുന്ന കശാപ്പുകടയിലേക്ക് മനസ് വഴിമാറി സഞ്ചരിക്കാൻ ചിത്ര വെളിച്ചം വഴിയൊരുക്കുന്നു.

മറായയിലെ തന്നെ രണ്ട് ഇരുണ്ട മുറികളിൽ ഫ്ലൂറസൻറ് ലൈറ്റ് ഉപയോഗിച്ച് വരച്ച മുഖങ്ങൾ കാണിക്കുകയും അവയുടെ പരമ്പര ഡിജിറ്റൽ ആനിമേറ്റ് ചെയ്ത് കാലത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഗാലറിയുടെ അവസാനഭാഗത്ത് സെറാമിക്, കോൺക്രീറ്റ്, റെസിൻ അധിഷ്‌ഠിത ആവിഷ്കാരങ്ങളുടെ പുതുമകളാണ്. പ്രദർശനത്തിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ്, സന്ദർശകർക്ക് അവരുടെ മുഖം വരച്ച് കലാകരിയോട് ഐക്യപ്പെടാൻ അവസരവുമുണ്ട്.

എട്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച അവർ ഇരുപതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ദുബൈ ആസ്ഥാനമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ നഹർ പ്രൊഡക്ഷൻസി​െൻറ സഹസ്ഥാപകയാണ്. അമ്മയായതിന് ശേഷമാണ് ഉന്നത വിദ്യഭ്യാസം തേടി 1996ൽ ഒഹായോയിലെത്തിയത്. സർവകലാശാലയിൽ നിന്ന് വീഡിയോ പ്രൊഡക്ഷനിൽ ബിരുദം നേടി. പിന്നീട് 1999ൽ ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ബിരുദാനന്തര ബിരുദം നേടി. 

News Summary - Nujoom al-Ganem with 2,000 faces of expression variations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.