ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്നു​ള്ള ന​ഴ്​​സ്​ മ​രി​യ വി​ക്ടോ​റി​യ ജു​വാ​ൻ 2024ലി​ലെ ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ് സ്വീ​ക​രി​ക്കു​ന്നു

ന​ഴ്സ് മ​രി​യ വി​ക്ടോ​റി​യ ജു​വാ​ൻ -ധീ​ര​ത​യു​ടെ​യും സേ​വ​ന​ത്തി​ന്റെയും ന​ക്ഷ​ത്ര​ത്തി​ള​ക്ക​മു​ള്ള രാ​ജ​കു​മാ​രി

ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ്സ് 2024 കി​രീ​ടം ചൂ​ടി​യ ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​യാ​യ ന​ഴ്സ് മ​രി​യ വി​ക്ടോ​റി​യ ജു​വാ​നാ​യി​രു​ന്നു അ​ന്ന​ത്തെ സാ​യാ​ഹ്ന​ത്തി​ലെ ശ്ര​ദ്ധാ​ബി​ന്ദു. ഈ ​ആ​ദ​ര​ത്തി​ൽ അ​വ​രെ അ​ർ​ഹ​രാ​ക്കി​യ സ്വ​ന്തം ക​ർ​മ​സ​പ​ര്യ​ക്ക് നാ​ന്ദി കു​റി​ക്കു​ന്ന​ത് ഫി​ലി​പ്പീ​ൻ സേ​ന ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റും ഫി​ലി​പ്പീ​ൻ​സ് സാ​യു​ധ സേ​ന​യി​ലെ റി​സ​ർ​വ് സേ​ന കേ​ണ​ലു​മാ​യാ​ണ്.

ഫി​ലി​പ്പീ​ൻ​സ് സേ​ന​യി​ൽ ചീ​ഫ് ന​ഴ്സെ​ന്ന നി​ല​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി എ.​എ​ഫ്.​പി​യി​ൽ ഏ​റോ​മെ​ഡി​ക്ക​ൽ ഒ​ഴി​പ്പി​ക്ക​ൽ സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം അ​വ​ർ​ക്കാ​യി​രു​ന്നു. അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ വി​ശി​ഷ്യാ, സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വു​മെ​ളു​പ്പ​ത്തി​ൽ ചി​കി​ത്സ​യെ​ത്തി​ക്കാ​നും അ​തി​ദ്രു​തം ഒ​ഴി​പ്പി​ക്ക​ൽ ന​ട​ത്താ​നും സ​ഹാ​യി​ക്കു​ന്ന ഈ ​ജീ​വ​ൻ​ര​ക്ഷാ ന​വ​ദൗ​ത്യം വ​ഴി രോ​ഗി​ക​ളു​ടെ അ​തി​ജീ​വ​ന നി​ര​ക്ക് ഗ​ണ്യ​മാ​യി ഉ​യ​ർ​ത്താ​ൻ അ​വ​ർ​ക്കാ​യി.

ഏ​റ്റ​വും ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ൽ പോ​ലും ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ മി​ക​വി​നാ​യു​ള്ള ന​ഴ്സ് മ​രി​യ​യു​ടെ അ​ശ്രാ​ന്ത​മാ​യ സ​മ​ർ​പ​ണം കു​റി​ക്കു​ന്ന​താ​ണ് അ​വ​ർ മു​ൻ​കൈ​യെ​ടു​ത്ത് തു​ട​ക്ക​മാ​യ പ​ദ്ധ​തി​ക​ൾ. 54ാം വ​യ​സ്സി​ൽ ചീ​ഫ് ന​ഴ്സാ​യി മു​ഴു​സ​മ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ജോ​ലി​യും നി​ല​നി​ർ​ത്തി​യാ​യി​രു​ന്നു, ക​ഠി​ന​മാ​യ ഒ​മ്പ​തു​മാ​സ ഏ​റോ​മെ​ഡി​ക്ക​ൽ ഒ​ഴി​പ്പി​ക്ക​ൽ പ​രി​ശീ​ല​ന കോ​ഴ്സി​ന് അ​വ​ർ ചേ​രു​ന്ന​ത്. ന​യി​ക്കു​ന്ന​ത് മു​ന്നി​ൽ​നി​ന്ന് ത​ന്നെ​യാ​ക​ണ​മെ​ന്ന ത​ന്‍റെ ഉ​റ​ച്ച വി​ശ്വാ​സം ശ​രി​യെ​ന്ന് തെ​ളി​യി​ച്ച് എ​മ​ർ​ജ​ൻ​സി ആം​ബു​ല​ൻ​സ് ക​ണ്ട​ക്ഷ​നി​ൽ 200 മ​ണി​ക്കൂ​റും ക്ലി​നി​ക്ക​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ 100 മ​ണി​ക്കൂ​റും ഒ​ന്നി​ച്ച് അ​വ​ർ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

 

ജ​ലാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ​വ​ഴി ര​ക്ഷ​പ്പെ​ടു​ത്ത​ലും വി​മാ​ന​ങ്ങ​ളി​ലെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ങ്ങ​ളി​ൽ പ​റ​ക്ക​ലി​നോ​ടും ജ​ലാ​ന്ത​ര​ങ്ങ​ളി​ൽ നീ​ന്ത​ലി​നോ​ടു​മു​ള്ള ത​ന്‍റെ പേ​ടി​യും അ​വ​ർ മ​റി​ക​ട​ന്നു. ഒ​രു മൈ​ൽ ദൂ​രം ക​ട​ലി​ൽ നീ​ന്ത​ൽ, മൂ​ന്നു നാ​ൾ കാ​ട്ടി​ൽ അ​തി​ജീ​വ​ന കോ​ഴ്സ്, ഹെ​ലി​കോ​പ്റ്റ​റി​ൽ ജ​ലാ​ന്ത​ര ര​ക്ഷ​പ്പെ​ടു​ത്ത​ൽ, വി​മാ​ന​ങ്ങ​ളി​ലെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​വ​ർ പൂ​ർ​ത്തി​യാ​ക്കി​യ പ​രി​ശീ​ല​നം. പ​രി​സ്ഥി​തി ആ​രോ​ഗ്യ രം​ഗ​ത്തും അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ​താ​ണ്. മ​ണ്ണൊ​ലി​പ്പും ജ​ല​മ​ലി​നീ​ക​ര​ണ​വും നേ​രി​ടാ​ൻ വെ​റ്റി​വ​ർ പു​ല്ല് സാ​ങ്കേ​തി​ക​ത അ​വ​ർ സ​മ​ന്വ​യി​പ്പി​ച്ചു. അ​തു​വ​ഴി അ​വ​ശ്യ സ​മൂ​ഹ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി. കോ​വി​ഡ്-19 മ​ഹാ​മാ​രി കാ​ല​ത്ത് ന​ഴ്സ് മ​രി​യ Endurun Mega Swabbing Centerൽ ​ചു​മ​ത​ല​യേ​റ്റെ​ടു​ത്തു.

സൈ​നി​ക​ർ​ക്ക് മെ​ഡി​ക്ക​ൽ സ്വാ​ബ് ശേ​ഖ​രി​ക്കു​ന്ന​തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തും ഹെ​ൽ​ത്ത്കെ​യ​ർ പ്ര​ഫ​ഷ​ന​ലു​ക​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തു​മ​ട​ക്കം ചു​മ​ത​ല​ക​ൾ അ​വി​ടെ വ​ഹി​ച്ചു. അ​ഞ്ചു ല​ക്ഷം ടെ​സ്റ്റു​ക​ളാ​ണ് സെ​ന്‍റ​ർ വ​ഴി ന​ട​ത്തി​യ​ത്. ഫി​ലി​പ്പീ​ൻ​സി​ൽ മ​ഹാ​മാ​രി പ്ര​തി​ക​ര​ണ​രം​ഗ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ചു​വ​ടാ​യി ഇ​ത് വേ​റി​ട്ടു​നി​ന്നു. പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​ത്തി​ൽ ന​ഴ്സ് മ​രി​യ വി​ക്ടോ​റി​യ ജു​വാ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: ‘‘ഫി​ലി​പ്പീ​ൻ​സു​കാ​രി​യാ​യ ഒ​രു സൈ​നി​ക ന​ഴ്സ് എ​ന്ന നി​ല​ക്ക് സം​ഘ​ർ​ഷ​മേ​ഖ​ല​ക​ളി​ലും ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ലും അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ടു​കി​ട​ന്ന സ​മൂ​ഹ​ങ്ങ​ളി​ലു​മെ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​വ​രെ​യും പ​രി​ച​രി​ച്ചും ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന എ​ല്ലാ വേ​ദി​ക​ളു​ടെ​യും വ​ക്താ​വാ​യും സേ​വ​ന​ത്തോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മ​ർ​പ​ണം അ​ട​യാ​ള​പ്പെ​ട്ട​താ​യി​രു​ന്നു എ​ന്‍റെ യാ​ത്ര.

ഈ ​അം​ഗീ​കാ​രം എ​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് മാ​ത്ര​മു​ള്ള അം​ഗീ​കാ​ര​മ​ല്ല. ഞാ​ൻ അ​ഭി​മാ​ന​പൂ​ർ​വം സേ​വ​നം ചെ​യ്യു​ന്ന സൈ​നി​ക​രു​ടെ ധീ​ര​ത​ക്കും ആ​ദ​ര​ത്തി​നും കൂ​ടി​യു​ള്ള​താ​ണ്. എ​ന്നും എ​പ്പോ​ഴും എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​യു​ള്ള ഫി​ലി​പ്പി​നോ ജ​ന​ത​യു​ടെ ചെ​റു​ത്തു​നി​ൽ​പി​നും. ഒ​പ്പം, ഞാ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ​ക്കു​ള്ള ആ​ദ​രം കൂ​ടി​യാ​ണി​ത്. വി​ശ്ര​മ​മി​ല്ലാ​തെ, നി​സ്വാ​ർ​ഥ​മാ​യി, അ​നു​പ​മ​മാ​യ സ്ഥൈ​ര്യ​ത്തോ​ടെ സൈ​നി​ക, സി​വി​ലി​യ​ൻ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന അ​വ​ർ ഇ​ത​ര​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും അ​വ​രെ സം​ര​ക്ഷി​ക്കാ​നും സ്വ​ന്തം ജീ​വ​ൻ ബ​ലി ന​ൽ​കു​ന്ന​വ​രാ​ണ്. ഏ​റ്റ​വും ക​ടു​ത്ത സാ​ഹ​ര്യ​ങ്ങ​ളി​ലും ക​ർ​മ​നി​ര​ത​രാ​യി ക​ഴി​യു​ന്ന ഇ​വ​രു​ടെ ത്യാ​ഗ​ങ്ങ​ളെ ഈ ​ആ​ദ​രം ഹൃ​ദ​യ​ത്തി​ലേ​റ്റു​ന്നു. ഒ​പ്പം, ഞ​ങ്ങ​ളു​ടെ മ​ഹി​ത​മാ​യ തൊ​ഴി​ലി​ന്‍റെ അ​തി​രു​ക​ളി​ല്ലാ​ത്ത ശ​ക്തി​വി​ശേ​ഷ​വും സ​മ​ർ​പ​ണ​വും ഇ​ത് ലോ​ക​ത്തെ അ​റി​യി​ക്കു​ന്നു’’.

Tags:    
News Summary - Nurse Maria Victoria Juan - Star of Courage and Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.