ഐ.എ.എസ്​ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നാളെ

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ 2023-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​ത്രി 7.30ന്​ ​ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ (ഗേ​ൾ​സ്) ഗു​ബൈ​ബ​യി​ലാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്.

പ്ര​സി​ഡ​ന്‍റ്​ നി​സാ​ര്‍ ത​ള​ങ്ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ, ജ​ന. സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് പു​ര​യ​ത്ത്, ജോ. ​ജ​ന. സെ​ക്ര. ജി​ബി ബേ​ബി, ട്ര​ഷ​റ​ർ ഷാ​ജി ജോ​ണ്‍, ജോ. ​ട്ര​ഷ​റ​ർ പി.​കെ. റ​ജി, ഓ​ഡി​റ്റ​ര്‍ എം. ​ഹ​രി​ലാ​ല്‍ എ​ന്നി​വ​രും അ​ബ്ദു മ​നാ​ഫ്, എ​ൻ.​പി. അ​നീ​ഷ്, കെ.​കെ. ത്വാ​ലി​ബ്, മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ര്‍, ഇ. ​മു​ര​ളീ​ധ​ര​ന്‍, പി.​പി. പ്ര​ഭാ​ക​ര​ന്‍, എ.​വി. മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രു​മാ​ണ്​​ വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക. ഇ​തി​ൽ എ.​വി. മ​ധു​സൂ​ദ​ന​ൻ ഒ​ഴി​കെ​യു​ള്ള​വ​രെ​ല്ലാം ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ൽ​നി​ന്നാ​ണ്​ മ​ത്സ​രി​ച്ച്​ വി​ജ​യി​ച്ച​ത്.

വീ​റും വാ​ശി​യും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ്​ മ​തേ​ത​ര മു​ന്ന​ണി​യെ ത​റ​പ​റ്റി​ച്ച് ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ ഭ​ര​ണം പി​ടി​ച്ച​ത്. മു​സ്​​ലിം ലീ​ഗ് പോ​ഷ​ക സം​ഘ​ട​ന​യാ​യ കെ.​എം.​സി.​സി​യു​ടെ​യും സി.​പി.​എം പോ​ഷ​ക സം​ഘ​ട​ന​യാ​യ മാ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​ത്മ ഗാ​ന്ധി ക​ള്‍ച്ച​റ​ല്‍ ഫോ​റം, യു​വ​ക​ലാ സാ​ഹി​തി, എ​ന്‍.​ആ​ര്‍.​ഐ ഫ്ര​ണ്ട്സ് ഫോ​റം, ടീം ​ഇ​ന്ത്യ, പ്ര​തീ​ക്ഷ, മാ​ക്, ഐ.​എം.​സി.​സി, സ​മ​ദ​ര്‍ശി​നി, ഇ​ന്ത്യ​ന്‍ എ​ക്കൊ, മ​ഹ​സ്, മാ​സ്ക്കൊ​ട്ട്, മാ​ല്‍ക്ക തു​ട​ങ്ങി 14 കൂ​ട്ടാ​യ്മ​ക​ളു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ പി​റ​വി.

Tags:    
News Summary - Oath-taking of IAS representatives on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.