കാഞ്ഞങ്ങാട്​ സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയായ വ്യാപാരി  അബൂദബിയിൽ മരണപ്പെട്ടു. മാണിക്കോത്ത് പഴയ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസിക്കുന്ന പരേതനായ കൊവ്വൽ അബ്ദുൾ റഹിമാ​​​െൻറ മകൻ കൊവ്വൽ അഷറഫ് (45) ആണ് തിങ്കളാഴ്ച്ച അർദ്ധരാത്രി സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.   
 ശഹാമയിലെ ബുഖാരി ഗ്രോസറി ഉടമയാണ്​. 30 വർഷത്തിലേറെയായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നോമ്പ് പകുതിയോടെയാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ നാലു വർഷമായി ഗവൺമ​​െൻറ്​  ക്വാട്ടയിൽ ഹജ്ജിന് അപേക്ഷിച്ച അഷറഫ് ഒടുവിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘത്തോടൊപ്പം ഉമ്മ നഫീസയെയും കൂട്ടി ഹജ്ജിന് പോവാനുള്ള ഒരുക്കത്തിലായിരുന്നു.

ഇതനുസരിച്ച് നാട്ടിൽ നിന്ന്  ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തിരിച്ചെത്തി  ഗൾഫി​െല ബന്ധുക്കളോടും കൂട്ടുകാരോടും യാത്ര ചോദിച്ച് ഇന്ന്​  നാട്ടിലേക്ക് തിരിച്ച് പോവാനുള്ള തീരുമാനത്തിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കടുത്ത വയറ് വേദനയെ തുടർന്ന് അബൂദബിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത് 
ഭാര്യ: കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിനി താഹിറ. മക്കൾ: അജാനൂർ ക്രസൻറ്​ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി നഫീസത്തുൽ മിസ് രിയ്യ, ആറാം തരം വിദ്യാർത്ഥിനി ശംന ശെറിൻ. സഹോദരങ്ങൾ: ഇബ്രാഹിം, ഹമീദ് ,നസീർ, സുബൈർ (നാല് പേരും അബൂദബി) ഫാത്തിമ ,മൈമൂന മയ്യിത്ത്​ നാട്ടിലെത്തിച്ച്​ ഖബറടക്കും.

Tags:    
News Summary - obit ashraf uae gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.