ദുബൈ: ദുബൈയിലെ പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ. ബാബു ഷേര്‍സാദ് (54) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈ റാശിദ് ആശുപത്രിയിലായിരുന്നു മരണം. മുൻ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിെൻറ മകൾ ഡോ. ഫൗസിയയുടെ ഭര്‍ത്താവാണ്. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ അംസ റീനല്‍ സെൻററിലെ നെഫ്രോളജിസ്റ്റായിരുന്ന ഡോ. ബാബു ഷേര്‍സാദ് കോഴിക്കോട് കല്ലായി മുള്ളത്ത് കുടുംബാംഗമാണ്. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഇ.അഹമ്മദിെൻറ മൃതദേഹത്തോട് അധികൃതര്‍ കാണിച്ച അനാദരവും അനീതിയും പുറത്തു കൊണ്ടുവരുന്നതിന് മുഖ്യപങ്കുവഹിച്ചരില്‍ ഇദ്ദേഹവുണ്ടായിരുന്നു.
ആശുപത്രിയിലെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ രോഗികളുടെ അവകാശങ്ങള്‍ നിയമമാക്കണമെന്ന് ആവശ്യമുന്നയിച്ച് നിയമപോരാട്ടം നടത്തുന്നതിനിടെയാണ് മരണം. ഈ ആവശ്യമുന്നയിച്ച് ഡോ. ഷെര്‍സാദും ഭാര്യ ഡോ. ഫൗസിയയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് രേഖകള്‍ കൈമാറിയിരുന്നു. കോഴിക്കോട് ചാലപ്പുറം സ്വദേശി എഞ്ചി. പി.കെ അബൂബക്കറിെൻറയും മുംതാസിെൻറയും മകനാണ്. മക്കള്‍: ഡോ. സുമയ്യ ഷെര്‍സാദ് (ബര്‍മിംങ്ഹാം, ബ്രിട്ടന്‍), സുഹൈല്‍ ഷെര്‍സാദ് (ഫ്ലച്ചേഴ്‌സ് സ്‌കൂള്‍ ഓഫ് ലോ ആൻറ് ഡിപ്‌ളോമസി, അമേരിക്ക), സഫീര്‍ ഷെര്‍സാദ് (ബ്രിട്ടന്‍). മരുമകന്‍: ഡോ. സഹീര്‍ (ബര്‍മിംങ്ഹാം, ബ്രിട്ടന്‍). പ്രൊഫ. സബീന സലാം (ദുബൈ ഫാര്‍മസി കോളജ്) സഹോദരിയാണ്. മയ്യിത്ത് അല്‍ഖൂസ് കബറിസ്ഥാനിൽ ബുധനാഴ്ച രാവിലെ കബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.