ഷാര്‍ജ: സാമൂഹിക പ്രവര്‍ത്തകനും ഷാര്‍ജ കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡൻറുമായ കാസര്‍കോട് പരവനടുക്കം പെരിയ ഹൗസില്‍ നാസര്‍ മുഹമ്മദ് (54) അജ്മാനിലെ പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച അസര്‍ നമസ്കാരത്തിനെത്തിയപ്പോഴാണ് സംഭവം. 20 വര്‍ഷമായി യു.എ.ഇയിലുള്ള നാസര്‍ മുഹമ്മദ് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. മുഹമ്മദ്-ഹലീമാബി ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: റിയാസ്, റെയ്സാന, റോഷ്നി, ഹാജിറ. അജ്മാന് ഫോറന്‍സിക് ലാബിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.