ഹരിപ്പാട്‌ സ്വദേശി അജ്​മാനിൽ കാറിടിച്ചു മരിച്ചു  

അജ്മാന്‍ : അജ്മാന്‍ അല്‍ സഹറയില്‍ റോഡ്‌ മുറിച്ചു കടക്കവേ കാറിടിച്ച് മലയാളി മരണപ്പെട്ടു. ഹരിപ്പാട്‌ സ്വദേശി രാമന്‍ നായര്‍ സുകുമാരന്‍ തമ്പി എന്ന ജോര്‍ജ് (59) ആണ് തിങ്കളാഴ്ച രാത്രി പത്തരക്കുണ്ടായ അപകടത്തില്‍ മരിച്ചത്​. അജ്മാന്‍ അല്‍ സഹറയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന അല്‍ സലാം റോഡിന് എതിര്‍ വശം കാര്‍ പാര്‍ക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ടാക്സി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍    ദൂരത്തേക്ക് തെറിച്ച് വീണു. ഇരുപത് വര്‍ഷത്തോളമായി ഇദ്ദേഹം അജ്മാനിലുണ്ട്. ഇവിടെ ഒരു യൂണിഫോം കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ദുബൈയില്‍ ജോലി ചെയ്യുന്ന  ഇലന്‍ ജോര്‍ജ്  മകനാണ്.

Tags:    
News Summary - obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.