റാസൽഖൈമ: 10 മാസം പ്രായമുള്ള കുഞ്ഞിനെ റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ ക ണ്ടെത്തി. തൃശൂർ കൈപ്പമംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ നൗഫലിെൻറ മകൻ ഫിനാൻ ആണ് മരി ച്ചത്.
ഗ്രോസറി നടത്തുന്ന നൗഫൽ കട അടച്ച് വ്യാഴാഴ്ച പുലർച്ച 12.40ന് വില്ലയിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിലുണ്ടായിരുന്ന അഞ്ചു വയസ്സുകാരനായ മകനോട് ഉമ്മയെ തിരക്കിയപ്പോൾ മുഖത്ത് സ്റ്റിക്കർ ഒട്ടിച്ചു പുറത്തേക്ക് ഓടിയെന്ന മറുപടിയാണ് ലഭിച്ചതെന്ന് നൗഫൽ പറഞ്ഞു. വാതിൽ തുറന്നു കിടക്കുകയായിരുന്നു.
ഭാര്യയും താനുമായി ഒരു പ്രശ്നവുമില്ലെന്നും കട അടച്ചു വരുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും നൗഫൽ പറഞ്ഞു.
കുഞ്ഞിനെ കുളിപ്പിച്ചതായും മറ്റും സംസാരിച്ചിരുന്നു. സംഭവ സ്ഥലത്തെത്തിയ അധികൃതർ അടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വ്യാഴാഴ്ച പുലർച്ച അഞ്ചു മണിയോടെ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തി. കുഞ്ഞിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണം സംബന്ധിച്ച വിശദാംശങ്ങൾ അറിയാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.