വയോധിക​െൻറ മരണം: യുവാവ്​ കുറ്റക്കാരനല്ലെന്ന്​ കണ്ടെത്തി

ദു​ബൈ: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റാ​രോ​പി​ത​നാ​യ യു​വാ​വി​​െ ൻറ നി​ര​പ​രാ​ധി​ത്വം വ്യ​ക്​​ത​മാ​യി. ദു​ബൈ ​പൊ​ലീ​സി​​െൻറ ഫോ​റ​ൻ​സി​ക്​ സം​ഘം ന​ട​ത്തി​യ പ​ഴു​ത​ട​ച്ച പ ​രി​ശോ​ധ​ന​ക​ളും അ​ന്വേ​ഷ​ണ​വു​മാ​ണ്​ നി​ര​പ​രാ​ധി​യാ​യ ഒ​രു യു​വാ​വി​നെ അ​ന്യാ​യ​മാ​യി ശി​ക്ഷാ​ഭാ​രം പ േ​റു​ന്ന​തി​ൽ​നി​ന്ന്​ ര​ക്ഷി​ച്ച​ത്.50 വ​യ​സ്സു​ള്ള ഏ​ഷ്യ​ക്കാ​ര​നും 30കാ​ര​നാ​യ യു​വാ​വും ത​മ്മി​ൽ ജോ​ലി​ യെ​ച്ചൊ​ല്ലി വ​മ്പ​ൻ വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. വാ​ക്കി​ൽ തു​ട​ങ്ങി​യ പോ​ര്​ ​ൈക​യാ​ങ്ക​ളി​യി​ലു​മെ​ത്തി.

പ്രാ​യ​മു​ള്ള​യാ​ൾ ഇ​തി​നി​ടെ വീ​ണു മ​രി​ച്ച​തോ​ടെ ക​ു​റ്റം അ​പ​ര​​െൻറ ത​ല​യി​ലാ​യി. യു​വാ​വി​​െൻറ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം മ​രി​ച്ച​ത്​​ എ​ന്ന മ​ട്ടി​ലാ​ണ്​ ദു​ബൈ പൊ​ലീ​സി​ൽ വി​ഷ​യം എ​ത്തി​യ​തെ​ന്ന്​ ഫോ​റ​ൻ​സി​ക്​ ക​ൺ​സ​ൾ​ട്ട​ൻ​റാ​യ ഡോ. ​ഖാ​ലി​ദ്​​അ​ൽ ബ്രീ​കി പ​റ​യു​ന്നു. എ​ന്നാ​ൽ, താ​ൻ അ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ക്കു​ക​യോ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും ത​ർ​ക്ക​ത്തി​ന്​ തു​ട​ക്ക​മി​ട്ട അ​യാ​ൾ ത​ന്നെ മ​ർ​ദി​ച്ച​പ്പോ​ൾ ത​ടു​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും ഇ​ട​ക്കു​വെ​ച്ച്​ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും കു​റ്റാ​രോ​പി​ത​നാ​യ യു​വാ​വ്​ വാ​ദി​ച്ചു.

പോ​സ്​​റ്റ്​​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ യു​വാ​വി​​െൻറ വാ​ദ​ങ്ങ​ൾ സ​ത്യ​മാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി. മ​രി​ച്ച​യാ​ളു​ടെ​ ദേ​ഹ​ത്ത്​ കൈ​കൊ​ണ്ടോ എ​ന്തെ​ങ്കി​ലും ആ​യു​ധ​ങ്ങ​ൾ കൊ​ണ്ടോ മ​ർ​ദ​​ന​മേ​റ്റ​തി​​െൻറ ഒ​രു സൂ​ച​ന​യും ഇ​ല്ലെ​ന്ന്​ പ​രി​ശോ​ധ​നാ​ഫ​ലം വി​ശ​ദീ​ക​രി​ക്കു​ന്നു. അ​പ്പോ​ൾ പി​ന്നെ എ​ങ്ങ​നെ മ​ര​ണം ന​ട​ന്നു എ​ന്ന പ​രി​ശോ​ധ​ന ന​ട​ത്ത​ൽ അ​ത്യാ​വ​ശ്യ​മാ​യി വ​ന്നു. ഹൃ​ദ​യ​പേ​ശി​ക​ളി​ൽ ജീ​വ​വാ​യു കു​റ​ഞ്ഞ​താ​ണ്​ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്​ എ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ഫ​ലം. വാ​ക്കേ​റ്റ​ത്തി​ന്​ മു​​േ​മ്പ ഇ​ദ്ദേ​ഹ​ത്തി​ന്​ ഹൃ​ദ​യാ​ഘാ​ത​ത്തി​​െൻറ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യെ​ന്ന്​ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​മാ​യി. മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ മു​േ​മ്പ ഹൃ​ദ​യാ​ഘാ​തം ആ​രം​ഭി​ച്ചി​രു​ന്നു.

അ​ദ്ദേ​ഹം വേ​ദ​ന സ​ഹി​ക്കു​ക​യും അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്​​ത​താ​വും. തു​ട​ർ​ന്ന്​ വാ​​ക്കേ​റ്റ​വും ദേ​ഷ്യ​വും മു​റു​കി​യ​തോ​ടെ ര​ക്​​ത​ത്തി​ൽ ഒാ​ക്​​സി​ജ​​െൻറ അ​ള​വ്​ മാ​ര​ക​മാം വി​ധം കു​റ​യു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.പ​രി​ശോ​ധ​നാ ഫ​ലം ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഒാ​ഫ്​ ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ്​ ആ​ൻ​ഡ്​​ ക്രി​മി​നോ​ള​ജി​യി​ൽ നി​ന്ന്​ കേ​സ​ന്വേ​ഷി​ക്കു​ന്ന ദു​ബൈ പ​ബ്ലി​ക്​ പ്രോ​സി​ക്യു​ഷ​ന്​ കൈ​മാ​റി​യ​തോ​ടെ നി​ര​പ​രാ​ധി​യാ​യ യു​വാ​വി​​ന്​ വി​ടു​ത​ൽ ന​ൽ​കു​ക​യും കേ​സ്​ ഒ​ഴി​വാ​ക്കു​ക​യു​മാ​യി​രു​ന്നു.

കു​റ്റ​ാ​ന്വേ​ഷ​ണം കു​റ്റ​മ​റ്റ​താ​ക്കു​ക​യും നീ​തി ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ ദു​ബൈ പൊ​ലീ​സ്​​പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​തി​നാ​യി ശാ​സ്​​ത്രീ​യ അ​ന്വേ​ഷ​ണ മാ​ർ​ഗ​ങ്ങ​ളും അ​ത്യാ​ധു​നി​ക​വും സൂ​ക്ഷ്​​മ​വു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ അ​വ​ലം​ബി​ക്കു​ന്ന​തെ​ന്നും ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​സി. ക​മാ​ൻ​റ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ഖ​ലീ​ൽ ഇ​​​​ബ്രാ​ഹിം അ​ൽ മ​ൻ​സൂ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.