അബൂദബി: കൊല്ലം ഓച്ചിറ വലിയകുളങ്ങര ജയ ഭവനത്തിൽ സുകുമാരൻ ആചാരിയുടെ മകൻ ശ്രീനിവ ാസൻ (45) മുസഫ വ്യവസായ നഗരിയിലെ താമസ സ്ഥലത്ത് പനിമൂലം മരിച്ചു. ഗൾഫ് പൈപ്പിങ് കമ്പനിയ ിൽ മെയിൻറനൻസ് ൽ ജീവനക്കാരനായിരുന്നു. ഒരാഴ്ചയിലധികമായി പനിമൂലം മുസഫയിലെ വർക്കേഴ്സ് സിറ്റിയിലെ താമസസ്ഥലത്ത് ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. നാട്ടിൽ ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിനു വടക്കു വശം കളീക്കൽ വീട്ടിലാണ് താമസിച്ചിരുന്നത്. കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം ലഭിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നത്. കൂടെ താമസിച്ചിരുന്നവരെല്ലാം ക്വാറൻറീനിലാണ്. മാതാവ്: പങ്കജാക്ഷി ഓമന. ഭാര്യ: സരിത. മക്കൾ: ശ്രീഹരി, ശിവാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.