ഷാർജ: ടിക്ടോക്കിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ അഞ്ചു ഫിലിപ്പീൻസ് സ്വദേശികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സ്ഥിരീകരിച്ച ദുബൈയിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് വിഷയം പരിശോധിച്ചു വരുകയാണെന്ന് പറഞ്ഞു.
യു.എ.ഇയുടെ സംസ്കാരത്തിനും നിയമത്തിനും വിരുദ്ധമായ രീതിയിലുള്ള വിഡിയോയാണ് ഇവർ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം തുടരുകയാണ്. പിടിയിലായവർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.
യു.എ.ഇയിലെ ഫിലിപ്പീൻസ് പ്രവാസികൾ ആതിഥേയ രാജ്യത്തെ ആചാരങ്ങളെ മാനിക്കണമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സൈബർ നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.