ദുബൈ: മറ്റ് രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കായി (ഓവർസിസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം ഈ മാസം അവസാനത്തോടെ നടപ്പാക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. ഒ.സി.ഐ കാർഡ് ഉടമകൾക്ക് ഏറെ ഉപകാരപ്രദമായ നിർദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ 37 ലക്ഷത്തോളം ഒ.സി.ഐ കാർഡ് ഉടമകൾക്ക് ഉപകാരപ്പെടുന്ന നടപടിയാണിത്.
പാസ്പോർട്ട് പുതുക്കുേമ്പാൾ ഒ.സി.ഐ കാർഡും പുതുക്കണമെന്ന നിർദേശത്തിലാണ് പ്രധാനമാറ്റം. നേരത്തെ ഓരോ തവണ പാസ്പോർട്ട് പുതുക്കുേമ്പാഴും ഒ.സി.ഐ കാർഡും പുതുക്കണമായിരുന്നു. എന്നാൽ, ഇനിമുതൽ 20 വയസ്സിനുശേഷം ഒരുതവണ മാത്രം പുതുക്കിയാൽ മതിയാവും. 20 വയസ്സ് കഴിയുേമ്പാൾ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ രേഖപ്പെടുത്താനാണിത്.
അതേസമയം, 20 വയസ്സിന് ശേഷമാണ് കാർഡിന് അപേക്ഷിക്കുന്നതെങ്കിൽ ഈ നിയമം ബാധകമല്ല. 20 വയസ്സിന് മുമ്പുള്ളവർക്കും 50 വയസ്സ് പിന്നിട്ടവർക്കും ഒ.സി.ഐ കാർഡ് പുതുക്കേണ്ടതില്ലെങ്കിലും പുതിയ പാസ്പോർട്ടെടുത്തശേഷം കാർഡ് വിവരങ്ങൾ അപ്ലോഡ് ചെയ്യണം. പാസ്പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ അപ്ലോഡ് ചെയ്താൽ മതി. ഈ കാലയളവിൽ യാത്രക്ക് തടസ്സമില്ല. ഈ സേവനം സൗജന്യമായിരിക്കും. ഇതിനുശേഷം കൺഫർമേഷൻ മെസേജ് ലഭിക്കും.
ഒ.സി.ഐ കാർഡ് ഉടമയുടെയോ ഇന്ത്യൻ പൗരന്മാരുടെയോ വിദേശ വംശജരായ ഭാര്യമാരുടെ കാർഡ് നടപടികളിലും ഇളവുണ്ട്. ഇത്തരക്കാർ പാസ്പോർട്ട് പുതുക്കുേമ്പാൾ പാസ്പോർട്ടിെൻറ കോപ്പിയും പുതിയ ഫോട്ടോയും ഇന്ത്യൻ വംശജനുമായുള്ള വിവാഹത്തിെൻറ സത്യവാങ്മൂലമോ ഓൺലൈനായി സമർപ്പിച്ചാൽ മതി. നേരത്തെ ഓഫിസുകളിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. പുതിയ തീരുമാനങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുകയാണെന്നും അന്തിമ അറിയിപ്പ് ലഭിച്ചശേഷം അപേക്ഷകൾ നൽകിയാൽ മതിയെന്നും കോൺസുലേറ്റ് അറിയിച്ചു. മേയ് അവസാനത്തോടെ ഇത് പൂർത്തിയാകും.
കഴിഞ്ഞ മാസം ഓവർസിസ് കാർഡുമായി ബന്ധപ്പെട്ട 49 അപേക്ഷകളാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കൈകാര്യം ചെയ്തത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഒ.സി.ഐ കാർഡ് നൽകുന്നത്. 2006 മുതലാണ് പാസ്പോർട്ടിനൊപ്പം ഒ.സി.ഐ കാർഡും പുതുക്കണമെന്ന നിബന്ധന വെച്ചത്. കാർഡ് ഉടമകൾക്ക് വോട്ടവകാശവും കാർഷിക ഭൂമി വാങ്ങലും സർക്കാർ സേവനവും ലഭ്യമല്ലെങ്കിലും ഇന്ത്യൻ പൗരന്‍റെ മറ്റ് ആനുകൂല്യങ്ങളെല്ലാം ലഭിക്കും. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.