ദുബൈ: ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഇംഗ്ലീഷ്, ഹിന്ദി, അറബിക് എന്നീ ഭാഷകളിലായി പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് ശൈഖ് മുഹമ്മദ് ഇന്ത്യക്ക് അനുശോചനം രേഖപ്പെടുത്തിയത്.
‘ദുരന്തത്തിൽ ഇരയായവർക്ക് ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. യു.എ.ഇ ജനത ഇന്ത്യൻ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമൊപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു-ട്വിറ്റർ സന്ദേശത്തിൽ ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുരന്തത്തിൽ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
ഒഡീഷയിലെ ബാലാസോറിൽ വെള്ളിയാഴ്ച രാത്രി മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 280 പേർ കൊല്ലപ്പെടുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.