റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ഈദ്-വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ അൽസാലിഹ് ഇസ്തിറാഹയിൽ നടന്ന പരിപാടി ജില്ല പ്രസിഡന്റ് എം.ടി. ഹർഷാദ് അധ്യക്ഷത വഹിച്ചു.
അബ്ദുൽ കരീം കൊടുവള്ളി ആമുഖപ്രഭാഷണം നടത്തി. സാംസ്കാരിക പരിപാടി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ബഷീർ മുസ്ല്യാരകം മുഖ്യാതിഥിയായി. ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, സിദ്ദീഖ് കല്ലുപറമ്പൻ, നിഷാദ് ആലങ്കോട്, റസാഖ് പൂക്കോട്ടുംപാടം, വി.ജെ. നസറുദ്ദീൻ, മൈമൂന അബ്ബാസ്, ഷഫീഖ് കിനാലൂർ, അലക്സ് കോട്ടയം, സലീം അർത്തിയിൽ, സജീർ പൂന്തുറ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, കെ.കെ. തോമസ്, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണം, നാദിർഷ റഹ്മാൻ, റഫീഖ് എരഞ്ഞിമാവ്, സഫാദ് അത്തോളി എന്നിവർ സംസാരിച്ചു. ഷാഹിന ടീച്ചർ ചിട്ടപ്പെടുത്തിയ ഫ്യൂഷൻ ഡാൻസ്, ചിലങ്ക നൃത്തവേദിയുടെ ഒപ്പന, ആസിഫ് വടകര, അൻവർ കൊടുവള്ളി, അൽത്വാഫ് കോഴിക്കോട്, ഷാജി നിലമ്പൂർ, ഫിദ ബഷീർ, അനാമിക സുരേഷ്, സഫ ഷിറാസ്, അബിനന്ദ എന്നിവർ ഗാനമേള അവതരിപ്പിച്ചു. ശിഹാബ് കൈതപ്പൊയിൽ, നാസർ മാവൂർ, ജോൺ കക്കയം, മാസിൻ, ഹാറൂൻ കൊടിയത്തൂർ, നിഷാദ്, യൂസഫ് കൊടിയത്തൂർ, ജബ്ബാർ കക്കാട്, സാദിഖ് വലിയപറമ്പ് എന്നിവർ നേതൃത്വം നൽകി. വൈശാഖ്, ഫാത്തിമ ഫിദ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ ഉമർ ഷരീഫ് സ്വാഗതവും സെക്രട്ടറി അശ്റഫ് മേച്ചീരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.