പെട്രോളിെൻറയും ഡീസലിെൻറയും പാചകവാതകത്തിെൻറയും വില വർധനവ് പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. വാഹനം ഒാടിക്കാൻ പെട്രോളോ ഡീസലോ വേണം. ഭക്ഷണം പാചകം ചെയ്യാൻ പാചകവാതകവും. പെട്രോളിയത്തിൽനിന്ന് ഉണ്ടാക്കുന്നവയാണ് ഇവയെല്ലാം. ഹൈഡ്രോകാർബൺ തന്മാത്രകളുടെ മിശ്രിതമാണ് പെട്രോളിയം. പെട്രോളും ഡീസലും മണ്ണെണ്ണയുമൊക്കെ കൂടിക്കലർന്ന അസംസ്കൃത എണ്ണയാണിത്. മനുഷ്യെൻറ നിത്യ ഉപയോഗത്തിലുള്ള നിരവധി വസ്തുക്കൾ ഇതിൽനിന്ന് നിർമിക്കുന്നു. വൈറ്റ്ഗോൾഡ് എന്നും പെട്രോളിയത്തെ വിളിക്കും. ഇന്ധനം ഉദ്പാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ ഗൾഫ് രാജ്യങ്ങളുണ്ട്.
'പെട്രോ', ഒാലിയം എന്നീ പദങ്ങളിൽനിന്നാണ് പെട്രോളിയം എന്ന വാക്കുണ്ടായത്. ലാറ്റിൻ ഭാഷയിൽ പെട്രോ എന്നാൽ പാറ എന്നാണ് അർഥം. ഒാലിയം എന്നാൽ എണ്ണയും. പാറയിൽനിന്ന് കിട്ടുന്ന എണ്ണ എന്ന അർഥത്തിലാണ് പെട്രോളിയം എന്ന വാക്കുണ്ടായത്. അതിനു കാരണമാകേട്ട, പാറകൾക്കിടയിലെ വിള്ളലുകളിലൂടെയായിരുന്നു പെട്രോളിയം ഉൗറിവന്നിരുന്നത്. എണ്ണ കുഴിച്ചെടുത്ത് ഉപയോഗിക്കുന്ന രീതി പ്രചാരത്തിലായത് 19ാം നൂറ്റാണ്ടിലാണ്. പെട്രോളിയത്തെ 'ബാരൽ എണ്ണ' എന്നാണ് പൊതുവെ പറയുക. നേരത്തേ പെട്രോളിയം കുഴിച്ചെടുത്ത് വലിയ വീപ്പകളിലാണ് കൊണ്ടുപോയിരുന്നത്. അതിനാലാണ് ബാരൽ എന്ന പേരും. 159 ലിറ്ററാണ് ഒരു ബാരൽ. പെട്രോളിയത്തിൽനിന്ന് 7000ത്തോളം ഉൽപന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
എണ്ണയുടെ ആവശ്യം വർധിച്ചതോടെ മനുഷ്യൻ അവ കുഴിച്ചെടുക്കാൻ ആരംഭിച്ചു. തണുത്തുറഞ്ഞ് കിടക്കുന്ന ആർട്ടിക് പ്രദേശം മുതൽ 20,000 അടിയിലേറെ താഴ്ചയിലും െപട്രോളിയം സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് എണ്ണയുടെ സാന്നിധ്യം മനസ്സിലാക്കുക. എണ്ണക്കിണർ കുഴിക്കാൻ റോട്ടറി റിഗുകൾ പ്രചാരത്തിലുണ്ട്. കൂടുതൽ ആഴത്തിലും വേഗത്തിലും കുഴിക്കാൻ കഴിവുള്ള ഇവക്ക് ഒരു പവർ യൂനിറ്റും ധെറിക് എന്ന പേരിലുള്ള വമ്പൻ ടവറുകളുമുണ്ടാകും. ഭൂമി തുരക്കാനുള്ള പ്രത്യേക ദണ്ഡുകളും അതോടനുബന്ധിച്ച് തുരക്കാൻ കുഴലുകളുമുണ്ടാകും. അമേരിക്കക്കാരനായ എഡ്വിൻ ഡ്രേക്ക് ആണ് ആദ്യമായി എണ്ണക്കിണർ കുഴിച്ച് വിജയംകണ്ട വ്യക്തി. 1859ൽ യു.എസിലെ പെൻസൽവേനിയയിൽ 70 അടി താഴ്ചയിൽ അദ്ദേഹം എണ്ണനിക്ഷേപം കണ്ടെത്തി. അക്കാലത്ത് തൊട്ടിയും കയറും പിക്കാസും കൈക്കോട്ടുമൊക്കെയായിരുന്നു എണ്ണക്കിണർ കുഴിക്കാനുപയോഗിച്ച ആയുധങ്ങൾ. ദിവസവും 25 ബാരൽ എണ്ണയാണ് ആദ്യത്തെ എണ്ണക്കിണറിൽനിന്ന് ലഭിച്ചത്.
കുഴിച്ചെടുക്കുന്ന പെേട്രാളിയത്തെ നേരിട്ട് ഉപയോഗിക്കാൻ പറ്റില്ല. ഇതിനാലാണ് റിഫൈനറികൾ അഥവാ ശുദ്ധീകരണശാലകൾ ഉള്ളത്. റിഫൈനറികളിൽ എത്തുന്ന പെേട്രാളിയത്തെ അംശ്വിത സ്വേദനം അഥവാ Fractional Distillation എന്ന സാേങ്കതിക വിദ്യവഴി വേർതിരിച്ചെടുക്കുന്നു. പെട്രോളിയത്തെ ചൂടാക്കുന്ന രീതിയാണിത്. ഇതിലൂടെ ഒാരോ സംയുക്തങ്ങളും പല താപനിലയിൽ വേർതിരിഞ്ഞ് വരുന്നു. ഇവയിൽ ആദ്യം കിട്ടുന്ന കുറെ സംയുക്തങ്ങളുണ്ട്. എളുപ്പത്തിൽ വാതകാവസ്ഥയിലെത്തുന്ന ഗ്യാസൊലിനുകൾ ആണിവ. ഇവക്ക് പിന്നാലെ പെേട്രാൾ, ഡീസൽ, മണ്ണെണ്ണ, ജെറ്റ് ഫ്യുവൽ നാഫ്ത, മെഴുക്, ടാർ, പ്ലാസ്റ്റിക് തുടങ്ങിയവയും ലഭിക്കുന്നു. ലോകത്തെ ആദ്യത്തെ റിഫൈനറി സ്ഥാപിച്ചത് അമേരിക്കയിലെ എഡിൻബറക്ക് സമീപമുള്ള ബാത്ഗേറ്റ് എന്ന സ്ഥലത്താണ്. 1861ൽ ജയിംസ്യങ് ആണിത് സ്ഥാപിച്ചത്.
പെട്രോളിയത്തിനെയും അതിൽനിന്ന് വേർതിരിച്ചെടുക്കുന്ന വസ്തുക്കളെയും ഫോസിൽ ഇന്ധനം എന്ന് പറയുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് മണ്ണടിഞ്ഞ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളിൽ (േഫാസിൽ)നിന്നാണ് പെട്രോളിയം ഉണ്ടാകുന്നത്. അതുകൊണ്ടാണ് പെട്രോളിയം ഫോസിൽ ഇന്ധനം എന്നറിയപ്പെടുന്നത്.
എണ്ണയുൽപാദന രാജ്യങ്ങളുടെ രാജ്യാന്തര സംഘടനാണ് ഒാർഗനൈസേഷൻ ഒാഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് അഥവാ ഒപെക്. 1960ലാണ് സംഘടന രൂപംകൊണ്ടത്. ഒാസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് ആസ്ഥാനം. യു.എ.ഇ, സൗദി, കുവൈത്ത്, ഖത്തർ, അൽജീരിയ, അംേഗാള, ഇക്വഡോർ, ഇറാൻ, ഇറാഖ്, ലിബിയ, നൈജീരിയ, വെനിസ്വേല എന്നീ 12 രാജ്യങ്ങളാണ് അംഗങ്ങൾ.
പ്രകൃതി മനുഷ്യനുവേണ്ടി കരുതിവെച്ച നിധിയാണ് പെട്രോളിയം. എന്നാൽ, എണ്ണച്ചോർച്ചകളാകേട്ട വൻ ദുരന്തങ്ങൾ ചരിത്രത്തിൽ വരുത്തിവെച്ചിട്ടുണ്ട്. പലപ്പോഴും എണ്ണക്കപ്പലുകളിൽനിന്നും പല കാരണങ്ങളാൽ ചോർച്ച ഉണ്ടാകാറുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ എണ്ണയായിരിക്കും കടലുകളിൽ ഒഴുകുന്നത്. കടൽമത്സ്യങ്ങളും കടൽജീവികളും ചത്തുപൊങ്ങുകയും കടൽ ആവാസവ്യവസ്ഥ തകരുകയും ചെയ്യും. കൂടാതെ, പെട്രോളിയം ഉൽപന്നത്തിെൻറ അമിത ഉപയോഗം ആഗോളതാപനത്തിന് കാരണമാകുന്നു. ഇതുമൂലം ഭൂമിയുടെ നിലനിൽപുതന്നെ അപകടത്തിലാകും. ആഗോളതാപനം കൂടുന്നതിന് പ്രധാന കാരണക്കാരായ കാർബണ്ഡൈ ഒാക്സൈഡ് പെട്രോളിയം ഉൽപന്നങ്ങൾ കത്തുേമ്പാഴാണ് കൂടുതലായി ഉണ്ടാകുന്നത്. അമേരിക്കയും ചൈനയുമാണ് Co2 ഏറ്റവും കൂടുതൽ പുറത്തുവിടുന്ന രാജ്യങ്ങൾ. പെട്രോളിയത്തിൽനിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്, മണ്ണിെൻറ ഏറ്റവും വലിയ ശത്രുവാണ്. സോപ്പ്, ഡിറ്റർജെൻറ് തുടങ്ങിയവ മണ്ണിനെ നശിപ്പിക്കുന്ന വസ്തുക്കളാണ്. പലതരം കീടനാശിനികളും ഇവയിൽപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.