ഷാർജ: മിർസ ഗാലിബ്, ഫിറാഖ് ഗോരഖ്പുരി, എൻ.എൻ കക്കാട്, കെ. സച്ചിദാനന്ദൻ, അനിത തമ്പി, അയ്യപ്പപണിക്കർ തുടങ്ങിയ ഇതിഹാസ ഇന്ത്യൻ കവികളുടെ കവിതകൾ അറബിയിൽ. മലയാളം, കാശ്മീരി, ബംഗാളി, തമിഴ്, ഉറുദു എന്നിവയുൾപ്പെടെ 28 ഭാഷകളിലായി 28 കവിതകളുടെ സമാഹാരമാണ് '100 മഹത്തായ ഇന്ത്യൻ കവിതകൾ' എന്ന പുസ്തത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലെ ചില കവിതകൾക്ക് 3000 വർഷത്തോളം പഴക്കമുണ്ട്.
2018ൽ ആദ്യമായി പ്രസിദ്ധീകരിക്കുകയും പിന്നീട്, പോർച്ചുഗീസ്, ഇറ്റാലിയൻ, സ്പാനിഷ്, മലഗാസി, ഫ്രഞ്ച്, ഐറിഷ്, നേപ്പാളി ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത പുസ്തകം എഡിറ്റ് ചെയ്ത മഡഗാസ്കറിലെ ഇന്ത്യൻ അംബാസഡർ അഭയ് കുമാർ പറഞ്ഞു. അറബ് ലോകത്തെ ദശലക്ഷക്കണക്കിന് വായനക്കാരിലേക്ക് ഇന്ത്യൻ കവിതകൾ എത്തിക്കാൻ ഇതുവഴി സാധിക്കും. ഇത് എനിക്ക് മാത്രമല്ല, എല്ലാ ഇന്ത്യൻ കവികൾക്കും അഭിമാനത്തിെൻറ മഹത്തായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കാവ്യ പൈതൃകത്തെ അറബ് ലോകത്തിന് ആഴത്തിൽ പരിചയപ്പെടുത്താനും യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സഹകരണവും സാംസ്കാരിക ബന്ധവും വർധിപ്പിക്കാനും പുസ്തകം സഹായിക്കുമെന്ന് പുസ്തംകം വിവർത്തനം ചെയ്ത ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ കണ്ടൻറ് ആൻഡ് പബ്ലിഷിങ് ഡയറക്ടർ മിന്നി ബൗനാമ പറഞ്ഞു. ഗാന്ധിയുടെ അത്മകഥയായ 'എെൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ'ആണ് അറബ് ലോകത്ത് ഏറെ വായിക്കപ്പെട്ട ഇന്ത്യൻ പുസ്തകം. ഒമ്പത് കവിത സമാഹാരങ്ങളുടെ രചയിതാവാണ് അഭയ്.
100-ലധികം സാഹിത്യ മാസികകളിൽ അദ്ദേഹത്തിനെറ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിെൻറ 'ഭൗമഗാനം' 120-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2013-ലെ സാർക്ക് സാഹിത്യ അവാർഡ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.