ഒളിമ്പിക്​സി​െൻറ ഉദ്​ഘാടന ചടങ്ങിൽ നീന്തൽ താരം യൂസുഫ്​ അൽ മത്​റൂഷി യു.എ.ഇ പതാകയേന്തുന്നു

ഒളിമ്പിക്​സ്​: യു.എ.ഇയുടെ പതാ​കയേന്തി യൂസുഫ്​ അൽ മത്​റൂഷി

ദുബൈ: ഒളിമ്പിക്​സി​െൻറ ഉദ്​ഘാടന ചടങ്ങിൽ യു.എ.ഇയുടെ പതാകയേന്തിയത്​ നീന്തൽ താരം യൂസുഫ്​ അൽ മത്​റൂഷി. കന്നി ഒളിമ്പിക്​സിൽ രാജ്യത്തി​െൻറ പതാകയേന്താനുള്ള ഭാഗ്യവും മത്​റൂഷിക്ക്​ ലഭിച്ചു.

പരമ്പരാഗത ഇമാറാത്തി വേഷത്തിലാണ്​ അദ്ദേഹം യു.എ.ഇ സംഘത്തെ നയിച്ചത്​. ജപ്പാനിലെ യു.എ.ഇ അംബാസഡർ ഷെഹബ്​ അഹ്​മദ്​ അൽ ഫാഹിം, നാഷനൽ ഒളിമ്പിക്​ കമ്മിറ്റി ഫിനാൻഷ്യൽ അഫയേഴ്​സ്​ അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ അസ്സ ബിൻത്​ സുലൈമാൻ എന്നിവരും പ​ങ്കെടുത്തു.ഞായറാഴ്​ചയാണ്​ യു.എ.ഇയുടെ ആദ്യ മത്സരം. ഷൂട്ടിങ്ങിൽ സെയ്​ഫ്​ ബിൻ ഫുത്തൈസ്​ പോരാട്ടത്തിനിറങ്ങും.

രണ്ട്​ തവണ ഐ.എസ്​.എസ്​.എഫ്​ വേൾഡ്​ കപ്പിൽ മെഡൽ നേടിയ ഫുത്തൈസ്​ കഴിഞ്ഞ റിയോ ഒളിമ്പിക്​സിലും യു.എ.ഇയെ പ്രതിനിധീകരിച്ചിരുന്നു. 2004 ആതൻസ്​ ഒളിമ്പിക്​സിൽ ഷൂട്ടിങ്ങിൽ ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ബിൻ ഹാഷർ ആൽ മക്​തൂം സ്വർണം നേടിയതാണ്​ യു.എ.ഇയുടെ ഒളിമ്പിക്​സിലെ ഏറ്റവും മികച്ച നേട്ടം. ഇത്തവണ പ്രതീക്ഷ ജൂഡോ താരങ്ങളായ വിക്​ടർ സ്​കോർ​ട്ടോവിലും ഇവാൻ റെമാറെൻകോയിലുമാണ്​. തിങ്കളാഴ്​ച മത്സരിക്കാനിറങ്ങുന്ന സ്​കോർ​ട്ടോവ്​ 2018 ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവാണ്​. ജൂലൈ 30നാണ്​ റെമാറെൻകോയുടെ മത്സരം. 2014 വേൾഡ്​ ജൂഡോ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം വെങ്കലം നേടിയിരുന്നു.

Tags:    
News Summary - Olympics: UAE flag bearer Youssef Al Matrushi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.