മസ്കത്ത്: ഒമാൻ ഇന്ത്യയിൽനിന്നുള്ള യാത്രവിലക്ക് നീക്കിയതായുള്ള പ്രചാരണം വ്യാപക ആശയക്കുഴപ്പത്തിനിടയാക്കി. പ്രാദേശിക ദിനപത്രത്തിൻെറ പേരിലുള്ള വാർത്തയുടെ സ്ക്രീൻഷോട്ടും വെബ്ൈസറ്റ് ലിങ്കുമാണ് ചൊവ്വാഴ്ച വൈകീട്ടോടെ വ്യാപകമായി പ്രചരിച്ചത്.
ഇതിനെ തുടർന്ന് ഗൾഫ് മാധ്യമത്തിലേക്ക് അടക്കം നൂറു കണക്കിന് അന്വേഷണങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ജൂൺ ആദ്യത്തിലാണ് സുപ്രീം കമ്മിറ്റി ഇന്ത്യയും പാകിസ്ഥാനുമടക്കം രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്ന യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയത്. ഈ വിഷയത്തിൽ പിന്നീട് ഒരു അറിയിപ്പും ഒമാൻ അധികൃതരിൽനിന്ന് ഉണ്ടായിട്ടില്ല.
അതിനിടെ ഒമാനിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ യാത്രവിലക്ക് വൈകാതെ നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കം പ്രവാസികൾ. ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ഏപ്രിൽ അവസാനമാണ് ഒമാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.