ദുബൈ: ഒമാെൻറ 51ാം ദേശീയ ദിനാഘോഷം വർണാഭമായി എക്സ്പോ 2020വേദിയിൽ ആഘോഷിച്ചു. രാവിലെ നഗരിയിലെ ഹോറിസോൺ അവന്യൂവിലെ പരേഡോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് ഒമാനിൽ നിന്നുള്ള വിശിഷ്ടാതിഥികളും യു.എ.ഇ പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ചയും ചർച്ചയും നടന്നു. ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് അസ്അദ് ബിൻ താരിഖ് ആൽ സഈദാണ് മുഖ്യാതിഥിയായെത്തിയത്.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിെൻറ പ്രതിനിധിയായി യു.എ.ഇയിലെത്തിയ സയ്യിദ് അസ്അദ് ബിൻ താരിഖിനെ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ൈശഖ് മൻസൂർ ബിൻ സായിദ് സ്വീകരിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒമാൻ സംഘത്തെ സ്വീകരിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലെ പുരോഗമനപരമായ സാഹോദര്യത്തെ ശൈഖ് മൻസൂർ പ്രശംസിച്ചു. 51ാം ദേശീയ ദിനത്തിൽ ഒമാനിലെ നേതൃത്വത്തെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സുൽത്താൻ ഹൈതമിെൻറ വിവേകപൂർവകമായ നേതൃത്വത്തിൽ അവർക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായും പറഞ്ഞു. പിന്നീട് എക്സ്പോ നഗരിയിലെ യു.എ.ഇ പവലിയൻ സന്ദർശിച്ച ഒമാൻ സംഘത്തിനൊപ്പം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുചേർന്നു. ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ്, യു.എ.ഇ പ്രസിഡൻറിെൻറ ഉപദേശകൻ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് സുൽത്താൻ ആൽ സുവൈദി, യു.എ.ഇയിലെ ഒമാൻ അംബാസഡർ ഡോ. സയ്യിദ് അഹമ്മദ് ബിൻ ഹിലാൽ അല ബുസൈദി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.