ഒ​മാ​ൻ വെ​ടി​വെ​പ്പ്; ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് യു.​എ.​ഇ

ദു​ബൈ: നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ ഒ​മാ​നി​ലെ വാ​ദി ക​ബീ​റി​ലെ പ​ള്ളി​യു​ടെ പ​രി​സ​ര​ത്ത്​ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച്​ യു.​എ.​ഇ ഭ​ര​ണ​കൂ​ടം. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കു​മാ​യി ഒ​മാ​ൻ പൊ​ലീ​സ്​ ന​ട​ത്തി​യ ന​ട​പ​ടി​ക​ളി​ൽ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന എ​ല്ലാ അ​ക്ര​മ​ങ്ങ​ളേ​യും അ​പ​ല​പി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​മാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​റി​നും ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ മ​ന്ത്രാ​ല​യം പ​രി​ക്കേ​റ്റ​വ​ർ​ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

സം​ഭ​വ​ത്തി​ൽ ഒ​രു പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 28 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണ്​. പരിക്കേറ്റവരിൽ നാലുപേർ പൊലീസ്​ ഉദ്യോഗസ്ഥരാണ്​.

Tags:    
News Summary - Oman shooting; Strongly condemned by the U.A.E

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.