ദുബൈ: സ്കൂളുകളിലേക്കുള്ള യാത്രയിൽ ഇനി വായനയെയും കൂടെ കൂട്ടാം. കളിചിരികൾക്കൊപ്പം കുരുന്നുകളെ വായനയുടെ ലോകത്തേക്കും കൈപിടിച്ചുയർത്താൻ ദുബൈയിലെ ഒരു സ്കൂളിലാണ് വ്യത്യസ്തമായ ആശയമൊരുങ്ങിയത്. ദുബൈയിലെ സ്കൂൾ ബസുകളിൽ വിദ്യാർഥികൾക്കായി പുസ്തകങ്ങളും സൂക്ഷിച്ചായിരുന്നു തുടക്കമിട്ടത്. ദുബൈലാൻഡിലുള്ള അക്വില സ്കൂൾ മാർച്ച് അഞ്ചിന് ലോക പുസ്തക ദിനത്തിൽ "ബസുകളിലെ പുസ്തകങ്ങൾ" എന്ന ആശയം വിജയിച്ചതോടെയാണ് വായന വിനോദമാക്കി കുട്ടികളിൽ പുതിയ ശീലം വളർത്തിയെടുക്കാനുള്ള പദ്ധതി ഗൗരവത്തിൽ തുടരാൻ തീരുമാനിച്ചത്.
"ഞങ്ങൾക്ക് 14 സ്കൂൾ ബസുകൾ ഉണ്ട്. ഓരോ ബസിലും 50 മുതൽ 75 വരെ പുസ്തകങ്ങൾ ഞങ്ങൾ സംഭരിച്ചു. സ്കൂൾ സമയത്തിനു ശേഷം ശേഖരത്തിൽനിന്ന് കുട്ടികൾ അവരുടെ പ്രിയപ്പെട്ട രചയിതാവിനെ തെരഞ്ഞെടുക്കുന്നതിൽ കുട്ടികൾ വലിയ താൽപര്യമാണ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, പുസ്തകങ്ങൾക്ക് കുട്ടികൾക്കിടയിൽ പിടിവലിയാണ്. തുടർന്നാണ് 'ബസുകളിലെ പുസ്തകങ്ങൾ' പദ്ധതി തുടങ്ങിയത്.
ഞങ്ങളുടെ കുട്ടികൾക്ക് വിവിധ ഇനങ്ങളിൽനിന്നുള്ള പുസ്തകങ്ങളിൽ മുഴുകാനും സ്കൂളിലേക്കുള്ള യാത്രാമധ്യേ ആസ്വദിക്കാനുമുള്ള മികച്ച അവസരമാണിത് -ഈ ആശയം ആദ്യമായി പങ്കുവെച്ച ദി അക്വില സ്കൂളിലെ അധ്യാപകൻ എലോയിസ് ചാൾസ് പറഞ്ഞു. സ്കൂളിലേക്കോ വീട്ടിലേക്കോയുള്ള യാത്രയിൽ പുസ്തകങ്ങൾ വായിക്കുന്നതിലൂടെ അറിവ് തേടുന്നതിൽ മുഴുകുന്നതിന് സ്കൂൾ ഗതാഗതം ഉപയോഗിക്കുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുക്ക്സ് ഓൺ ബസ് സംരംഭം അവതരിപ്പിച്ചത്.
വായനയോടുള്ള ഇഷ്ടം വളർത്തിയെടുക്കുന്നതും വായിക്കാനുള്ള കഴിവുകൾ പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നത് ഞങ്ങളുടെ സ്കൂളിെൻറ പ്രവർത്തനത്തിെൻറ ഭാഗമാണ്. രസകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ഓരോ വിദ്യാർഥിയും അവരുടെ പഠനം ഉയർന്ന തലങ്ങളിലേക്ക് വികസിപ്പിക്കുന്നതിനൊപ്പം ഓരോ വിദ്യാർഥിയും കഴിയുന്നത്ര അറിവ് നേടുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു പരിശീലനമാണ് 'ബുക്ക്സ് ഓൺ ബസ്' പദ്ധതിയെന്ന് ദി അക്വില സ്കൂളിലെ പ്രിൻസിപ്പൽ വെയ്ൻ ഹൗസെൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.