ദുബൈ: എം.ഇ.എസ് എൻജിനീയറിങ് കോളജ് യു.എ.ഇ അലുമ്നി ‘ഒന്നിച്ചൊരു ഓണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ അൽസാഹിയ വെഡിങ് ഹാളിൽ നടന്ന ആഘോഷപരിപാടിയിൽ പ്രസിഡന്റ് സഞ്ജയ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സകരിയ്യ അബ്ദുല്ല സ്വാഗതം പറഞ്ഞു. ട്രഷറർ ഷബീൽ നന്ദി പറഞ്ഞു. ഇവന്റ് കോഓഡിനേറ്റേഴ്സായ ദിലീഷ്യ അഷ്റഫ്, ജംഷാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ചെണ്ടമേളം, കുട്ടികളുടെ ഡാൻസ്, അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവയുണ്ടായിരുന്നു. അലുമ്നി സ്പോർട്സ് കമ്മിറ്റിയുടെ ലോഗോ പ്രകാശനവും അലുമ്നിയുടെ സ്വന്തം മ്യൂസിക്കൽ ബാൻഡിന്റെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു. വടംവലി മത്സരത്തിൽ ഹാഷിഖ്, ഹസ്ന എന്നിവർ നേതൃത്വം നൽകിയ തങ്ങൾപ്പടി ജാങ്കോസ് ടീം ഒന്നാമതെത്തി. നസ്ഫീർ, നിസ്മ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഫമീബ് മുഹമ്മദ്, ബാസില സാലി, സെറിൻ ബോബി ഹുസൈൻ എന്നിവർ അവതാരകരായിരുന്ന ആഘോഷപരിപാടികൾക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളായ ലുഖ്മാൻ, സുഹൈർ കോയക്കുട്ടി, ഷംസീർ, അർഷദ് മജീദ്, രിഫത്ത്, ഷഫീഖ് കെ.വി, ഹംസത്ത് സജ്ജാദ്, ഷിബാൻ മുഹമ്മദ്, നജീഹത്ത്, റുബീന, തൽഹ എന്നിവർ നേതൃത്വം നൽകി
ദുബൈ: ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐ.എം.എഫ്) ‘മധുരമോണം 2023’ വ്യത്യസ്ത പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഖിസൈസ് വുഡ്ലം പാര്‍ക്ക് സ്കൂളില്‍ ഒരുക്കിയ ആഘോഷത്തില്‍ അംഗങ്ങളും കുടുംബങ്ങളും സാംസ്കാരിക-കല-സംഗീത-വിനോദ പരിപാടികളില്‍ പങ്കെടുത്തു. പൂക്കളം, മാവേലി, തിരുവാതിര, സംഘഗാനം, ഗാനമേള, വിവിധ മത്സരങ്ങളായ കസേരകളി, വടംവലി തുടങ്ങി ഒട്ടനവധി പരിപാടികൾ അരങ്ങേറി. ഷിനോജ് ഷംസുദ്ദീന് മാവേലിയായി വേഷമിട്ടു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി (ധന്യ ഗ്രൂപ്), അജിത് ജോണ്സണ് (ലുലു എക്സ്ചേഞ്ച്), യൂനുസ് ഹസന് (അല്‍ ഇര്‍ഷാദ് കമ്പ്യൂട്ടര്‍ ഗ്രൂപ്), സി.പി. സാലിഹ് (ആസാ ഗ്രൂപ്), സുബൈര്‍ (സെഡ് നീം), ജൂബി കുരുവിള (ഇക്വിറ്റി പ്ലസ്), ഷമീര്‍ (ഡി3), ഇഷാക്ക് (അല്‍നൂര്‍ പോളി ക്ലിനിക്), കെ.പി. മുഹമ്മദ് (കെ.പി ഗ്രൂപ്), സതീഷ് (കാലിക്കറ്റ് നോട്ട്ബുക്ക്), അഡ്വ. ഷാജി ബി (ടേസ്റ്റി ഫുഡ്), ഷിനോയ് (ജോയ് ആലുക്കാസ്), ജെന്നി ജോസഫ് (ജെന്നി ഫ്ലവേഴ്സ്), റഷീദ് മട്ടന്നൂര്‍ (ആഡ് ആൻഡ് എം ഗ്രൂപ്) എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഐ.എം.എഫ് കോഓഡിനേറ്റര്‍മാരായ അനൂപ് കീച്ചേരി, തന്‍സി ഹാഷിര്‍, ജലീല്‍ പട്ടാമ്പി, കെ.യു.ഡബ്ല്യു.ജെ സാരഥികളായ എം.സി.എ. നാസര്‍, ടി. ജമാലുദ്ദീന്‍, പ്രമദ് ബി. കുട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങില്‍ നിസ ബഷീർ രചിച്ച ‘ഞാൻ’ എന്ന പുസ്തകത്തിന്റെ കവര്‍ സി.പി. സാലിഹ് പ്രകാശനം ചെയ്തു. കേരള സര്‍ക്കാറിന്റെ മികച്ച കാമറാമാനുള്ള പുരസ്കാരം നേടിയ കൃഷ്ണപ്രസാദിന് (ഏഷ്യാനെറ്റ് ന്യൂസ്) ഉപഹാരം നല്കി. വിവിധ മേഖലകളിൽ ഈ വർഷം അംഗീകാരങ്ങൾ നേടിയ കൂട്ടായ്മയിലെ അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു. മെഗാ റാഫിള്‍ നറുക്കെടുപ്പും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
മുസഫ: ഓണാഘോഷത്തിന്റെ ഭാഗമായി പ്രവാസി ഇന്ത്യയുടെ അബൂദബി, മുസഫ ഘടകങ്ങള്‍ സംയുക്തമായി വടംവലി മത്സരം സംഘടിപ്പിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒമ്പതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
വീറും വാശിയും മുറ്റിനിന്ന മത്സരത്തില്‍ മലബാര്‍ അബൂദബി എ ടീം, വിന്നേഴ്സ് ദുബൈ എ ടീം, വിക്ടറി മുസഫ എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. യു.എ.ഇ തോള്വലി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. പ്രവാസി ഇന്ത്യയുടെ മേഖല നേതാക്കളായ ഷഫീഖ് വെട്ടം, കബീര്‍ വള്ളക്കടവ്, തമീം, സാദിഖ്, ഷബീര്‍ വല്ലപ്പുഴ, ഷബീര്‍ മണ്ണാര്‍ക്കാട്, ജഹാദ് ക്ലാപ്പന, റെനീഫ് കമ്മത്ത് എന്നിവര്‍ നേതൃത്വം നല്കി.
അബൂദബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംനി അബൂദബി ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടികള്‍ മുസഫ മാര്‍ത്തോമ്മാ എബനേസര്‍ ഹാളില്‍ നടന്നു.
തിരുവാതിര, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. അംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.