അജ്മാൻ: ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ ഓണം ആഘോഷിച്ചു. ചടങ്ങിൽ പ്രവാസ ലോകത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കിയവരെ ആദരിച്ചു. യോഗം ലോക കേരളസഭ അംഗം സജ്ജാദ് നാട്ടിക ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗായികയും റേഡിയോ അവതാരകയുമായ രഞ്ജിനി സന്തോഷ് മുഖ്യാതിഥിയായിരുന്നു. എൻ.ടി.വി പ്രോഗ്രാം അവതാരകയും ഗായികയുമായ നീലാംബരി, കൊല്ലം പ്രവാസി സമാജം സെക്രട്ടറി നസീർ അബ്ദുൽ ഖലാം, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ മാനേജിങ് കമ്മിറ്റി മെംബർ അഹമ്മദ് ശിബ്ലി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ മിടുക്കരായ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം രഞ്ജിനി സന്തോഷ് നിർവഹിച്ചു. സെക്രട്ടറി തിലകൻ, ട്രഷറർ കബീർ ചരുവിള, ഷംല ആസിഫ്, മനോജ് മനാമ, ആസിഫ് മിർസ എന്നിവർ സംസാരിച്ചു.
മൻസൂർ അനുസ്മരണം മനോജ് മനാമ നിർവഹിച്ചു. ഉണ്ണികൃഷ്ണൻ, സിദ്ദീഖ് അലിയാർ, അനന്തു പ്രകാശ്, ആസിഫ് അലി സിദ്ദീഖ്, അനസ് കാടച്ചേരി, ആസിഫ് അലി നജുമുദ്ദീൻ അജ്മൽ, സജീർ സച്ചിൻ തിലകൻ എന്നിവർ നേതൃത്വം നൽകി. ജോയന്റ് സെക്രട്ടറി ഷംല ആസിഫ് സ്വാഗതവും ട്രഷറർ കബീർ ചരുവിള നന്ദിയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു. കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.