അബൂദബി: പ്രവാസ ലോകത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ അബൂദബിയില്‍ ഒരുക്കിയത് മെഗാ പൂക്കളം. 95 കിലോ പൂവും 75 കിലോ വര്‍ണപ്പൊടികളും ഉപയോഗിച്ച് അബൂദബി മലയാളി സമാജവും ലുലു കാപിറ്റല്‍ മാളും സംയുക്തമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിലാണ് മെഗാ പൂക്കളം ഒരുക്കിയത്. ആര്‍ട്ടിസ്റ്റ് സലിം രൂപകൽപന ചെയ്ത പൂക്കളം, സമാജം വനിത വിഭാഗത്തിലെ 70 അംഗങ്ങള്‍ ഏഴ് മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കിയത്. 10 മീറ്റര്‍ വ്യാസമുള്ള ഈ മെഗാ പൂക്കളം അബൂദബിയിലെ ഈ ഓണ സീസണിലെ ഏറ്റവും വലുപ്പമുള്ള പൂക്കളമാണ്.
25 ടീമുകള്‍ മാറ്റുരച്ച അത്തപ്പൂക്കള മത്സരത്തില്‍ ബിന്നി ടോം, തേജസ്വിനി, അബ്ദുല്‍ കാലം എന്നിവരുടെ ടീം ഒന്നാം സമ്മാനവും, ബിന്ദു ആന്റണി, ബിനു ജോണി, ജോണി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ടീം രണ്ടാം സ്ഥാനവും ഗോകുല്‍, അഭിലാഷ്, സൈദ് എന്നിവര്‍ ഉള്‍പ്പെട്ട ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 ദിര്‍ഹമിന്റെ കൂപ്പണുകള്‍ നല്കി. സിനിമാതാരം പ്രയാഗ മാര്ട്ടിന്, ലുലു ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, ലുലു ഗ്രൂപ് റീജനല്‍ ഡയറക്ടര്‍ അജയകുമാര്‍ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, വനിത വിഭാഗം കണ്‍വീനര്‍ ഷഹന മുജീബ്, ലുലു കമേഴ്സ്യൽ മാനേജര്‍ സക്കീര്‍ ഹുസൈന്, മാര്‍ക്കറ്റിങ് മാനേജര്‍ സുധീര്‍ കൊണ്ടേരി, ലുലു കാപിറ്റല്‍ മാള്‍ ജനറല്‍ മാനേജര്‍ എം. ബാലകൃഷ്ണന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലിബിന് കെ. ബെന്നി, സമാജം കലാവിഭാഗം സെക്രട്ടറി ബിജു വാര്യര്‍ സംസാരിച്ചു. സമാജം ട്രഷര്‍ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ ടോമിച്ചന് വര്‍ക്കി, സബു അഗസ്റ്റിന്, മനു കൈനകരി, റഷീദ് കാഞ്ഞിരത്തില്‍, എ.എം. അന്‍സാര്‍, ഫസലുദ്ദീന്‍, വനിത വിഭാഗം ജോയന്റ് കണ്‍വീനര്‍മാരായ സൂര്യ അഷര്‍ലാല്‍, രാജ ലക്ഷ്മി, അമൃത എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.