അജ്മാൻ: കല്ലമ്പലം ഡീസന്റ് മുക്ക് പ്രവാസി അസോസിയേഷൻ യു.എ.ഇ 13ാം വാർഷികവും ഓണാഘോഷവും വിവിധ കലാപരിപാടികളോടെ അജ്മാനിൽ നടന്നു. അജ്മാൻ ഗുഡ് എർത്ത് ഓർഗാനിക് ഫാം ഹൗസിൽ ഡി.പി.എ ആക്ടിങ് പ്രസിഡന്റ് മുബാഷിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ സിയാദ് സ്വാഗതം ആശംസിച്ചു.
അജ്മാൻ രാജകുടുംബാംഗം ശൈഖ് മുഹമ്മദ് സഹീദ് റാശിദ് ഹുമൈദ് അൽ നുഐമി, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ഡോ. സിയാദ് അബ്ദുൽ ഹക്കീം തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു.
വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കലാ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം, മ്യൂസിക്കൽ നൈറ്റ്, ഗ്രൂപ് ഡാൻസ് എന്നിവ നടന്നു. ഭാരവാഹികളായ ഷിറാസ്, നവാസ് സലിം, റിയാസ് കബീർ, ഇയാസ്, റിയാസ് അലി, ജാഫർ ഖാൻ, ഷെറിൻ ബംഗ്ലാവിൽ, ജസീം ജലാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.