ദുബൈ: കേരളത്തിലെ പ്രമുഖ എൻജിനീയറിങ് കോളജുകളുടെ കൂട്ടായ്മയായ കേരയുടെ ഈ വർഷത്തെ ഓണാഘോഷം ‘കേരോത്സവം 2024’ ഒക്ടോബർ 20ന് അൽ നസർ ലൈഷർലാൻഡിൽ വെച്ച് നടക്കും.
ഇതിന്റെ മുന്നോടിയായി ആദ്യത്തെ ടിക്കറ്റ് വിൽപന ദുബൈ ഫിനാൻഷ്യൽ സെന്റർ സ്കൈലൈൻ ഹാളിൽ നടന്നു.
ഇത്തവണ കേരയുടെ സ്വന്തം മ്യൂസിക് ബാൻഡിന്റെ ഗാനമേള, 500ലധികം അലുമ്നി അംഗങ്ങൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, സിനിമാറ്റിക് ഡാൻസ്, പെയിന്റിങ് മത്സരം, പൂക്കളമിടൽ മത്സരം എന്നിങ്ങനെ കോളജ് അലുമ്നി അംഗങ്ങൾ മാറ്റുരക്കുന്ന വിവിധ കലാപരിപാടികൾ കേരോത്സവത്തിന് മാറ്റുകൂട്ടുമെന്ന് ഓണം കൺവീനർമാരായ ജാഫർ അലിയും ഹർഷ് ബഷീറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.