ദുബൈ: രുചിവൈവിധ്യങ്ങളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ‘മലബാർ അടുക്കള’യുടെ ആഗോള ഓണാഘോഷ പരിപാടികൾക്ക് വിവിധ രാജ്യങ്ങളിൽ തുടക്കമായി. ദുബൈയിലെ ഓണാഘോഷ പരിപാടികൾ ‘പോന്നോണം -23’ എന്ന പേരിൽ സെപ്റ്റംബർ 30ന് ദുബൈ അൽ നാസർ ലേഷർലാന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിപുലമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. സ്റ്റീഫൻ ദേവസ്സി, ഷോൺ ദേവസ്സി, സരയു മോഹൻ, കൃഷ്ണ പ്രഭ, സജിന ഫിറോസ്, ലക്ഷ്മി ജയൻ, വിപിൻ, സുമി മുരളികൃഷ്ണ, നിസാർ വയനാട്, മാസ്റ്റർ പരത്തി, സോണിയ മജീദ്, ഗോകുൽ പ്രസാദ് എന്നിവർ അണിനിരക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.
അൽ ഐനിൽ നടന്ന പായസ പാചക മത്സരത്തിൽ നിരവധി പാചക റാണികൾ പങ്കെടുത്തു. നാട്ടിലും മറുനാട്ടിലുമായി അഞ്ചു ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് മലബാർ അടുക്കള. ഒമ്പതാം വർഷത്തിൽ എത്തിനിൽക്കുന്ന ആഗോള കൂട്ടായ്മ ജീവകാരുണ്യ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് മലബാര്‍ അടുക്കള ചെയര്മാന് മുഹമ്മദലി ചാക്കോത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.