ഷാര്‍ജ: മലയാളത്തിെൻറ ആഘോഷമായ ഓണത്തിെൻറ ഓര്‍മകൾ പ്രവാസികളുടെ മനസിൽ നിറക്കുന്ന ഓണച്ചന്തയുമായി യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരി. ഓണച്ചന്തയുടെ ഉദ്ഘാടനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ് ഇ.പി. ജോണ്‍സണ്‍ നിര്‍വഹിച്ചു. സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ചാക്കോ ഊളക്കാടന്‍ (മലബാര്‍ ഗോള്‍ഡ്) തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇത്ര വിപുലമായ ഓണച്ചന്ത ആദ്യമായാണ് കാണുന്നതെന്നും ഇത്തരമൊരു സൗകര്യം ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഇ.പി. ജോണ്‍സൻ പറഞ്ഞു. കോവിഡ് കാലത്തും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് ഓണച്ചന്ത നടത്താനാകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും വമ്പിച്ച വിലക്കുറവില്‍ മികച്ച ഉല്‍പന്നങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു. പഴയതോ കേടായതോ ആയ ചെറിയ ഗൃഹോപകരണങ്ങള്‍ (ഏത് കമ്പനിയുടേതായാലും) 'നികായ്'യുടേതുമായി എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരവും സഫാരി ഒരുക്കിയിട്ടുണ്ട്.
ഫർണിച്ചറുകൾക്കും പ്രേത്യക ഓഫറുണ്ട്. 5999 ദിര്‍ഹം വില വരുന്ന 17 കോംബോ സെറ്റ് 3999 ദിര്‍ഹമിന് ലഭ്യമാണ്.
ചുരുങ്ങിയ കാലം കൊണ്ട് ഉപഭോക്താക്കളുടെ ഇഷ്ട സ്വാദായി മാറിയ സഫാരി ബേക്കറി ആൻഡ് ഹോട്ഫുഡ് ഒരുക്കുന്ന സദ്യ ഇക്കുറിയുമുണ്ട്. 25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് സഫാരി ഒരുക്കുന്നത്. രണ്ട് ഓണസദ്യകള്‍ക്ക് അഡ്വാൻസ് ബുക് ചെയ്യുന്നവര്‍ക്ക് ഒരു ഓണക്കോടി സൗജന്യമായും നല്‍കുന്നുണ്ട്. 16 തരം പായസങ്ങളടങ്ങിയ പായസ മേള ആഗസ്റ്റ് 27 മുതല്‍ നടക്കും.
വീട്ടില്‍ തന്നെ പൂക്കളമൊരുക്കി സമ്മാനം നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നു. ഇതിനായി ആഗസ്റ്റ് 25ന് മുൻപ് രജിസ്റ്റർ ചെയ്യണം. വീട്ടിലോ അനുയോജ്യമായ സ്ഥലത്തോ പൂക്കളം തയാറാക്കാം. പൂക്കളത്തിെൻറ ഫോട്ടോ എടുക്കണം. ഏതെങ്കിലും ഒരു ടീമംഗം 'സഫാരി പൂക്കള മത്സരം' എന്ന പ്ലക്കാര്‍ഡ് കൈവശം വെക്കണം. ശേഷം, ഫേസ്ബുക് പ്രൊഫൈലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുക. എന്‍ട്രി നമ്പര്‍ രേഖപ്പെടുത്താന്‍ മറക്കരുത്. ഏറ്റവും കൂടുതല്‍ ലൈക് കിട്ടുന്ന പോസ്റ്റിന് 1000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 750 ദിർഹവും മൂന്നാം സ്ഥാനക്കാർക്ക് 500 ദിർഹവും സമ്മാനമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സഫാരിയുടെ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.