അബൂദബി: മാര്‍ത്തോമാ യുവജനസഖ്യം ഓണാഘോഷം സംഘടിപ്പിച്ചു. ഓണവസന്തം-2022 എന്നപേരില്‍ മുസഫ കമ്യൂണിറ്റി സെന്‍ററിലാണ് വിപുലമായ ഓണാഘോഷ പരിപാടികളും സദ്യയും ഒരുക്കിയത്. ദേവാലയ അങ്കണത്തില്‍ കേരളത്തിലെ നാട്ടിന്‍ പുറത്തെ അനുസ്മരിപ്പിക്കുന്ന ഓണച്ചന്തയും അംഗങ്ങള്‍ക്കായി വടംവലി മത്സരവും സംഘടിപ്പിച്ചു. സമ്മേളനത്തില്‍ ഇടവക സഹവികാരി അജിത്ത് ഈപ്പന്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ജിജു ജോസഫ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സഖ്യം ഗായകസംഘം ഓണപ്പാട്ടുകള്‍ പാടി. തിരുവാതിര, നാടന്‍ പാട്ടുകള്‍, കുട്ടികള്‍ അവതരിപ്പിച്ച നൃത്തപരിപാടികള്‍ എന്നിവ ശ്ര ദ്ധേയമായി. യുവജനസഖ്യം സെക്രട്ടറി സാംസണ്‍ മത്തായി, പ്രോഗ്രാം കണ്‍വീനര്‍ പ്രവീണ്‍ പാപ്പച്ചന്‍, ഡെന്നി ജോര്‍ജ്, തോമസ് എന്‍. എബ്രഹാം, സഖ്യം വൈസ് പ്രസിഡന്‍റ് ജിനു രാജന്‍, വനിത സെക്രട്ടറി അനിത ടിനോ, ട്രഷറര്‍ ജേക്കബ് വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.