യു.​എ.​ഇ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ.​എം.​എ​ഫ്​ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

മാധ്യമകൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ദുബൈ: ഇന്ത്യൻ മാധ്യമകൂട്ടായ്മയുടെ (ഐ.എം.എഫ്) നേതൃത്വത്തിൽ ഓണാഘോഷ പരിപാടി 'ഒരുമിച്ചോണം 2022' സംഘടിപ്പിച്ചു. അജ്‌മാൻ ഹാബിറ്റാറ്റ് ഫാമിൽ നടന്ന ആഘോഷ പരിപാടികളിൽ ദുബൈയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

നാടകം, കരോക്കെ ഗാനമേള, പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ഉറിയടി, തീറ്റമത്സരം, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങളും സംഘടിച്ചു. ദുബൈ വി.കെ.എം കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും കലാഭവൻ ബിജു അവതരിപ്പിച്ച കോമഡി ഷോയും പരിപാടിയുടെ മാറ്റുകൂട്ടി. ഉദ്‌ഘാടന സമ്മേളനത്തിൽ തൻസി ഹാഷിർ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ബാസ് ഉദ്‌ഘാടനം ചെയ്തു. എം.സി.എ. നാസർ ആശംസ പ്രസംഗം നടത്തി. അനൂപ് കീച്ചേരി സ്വാഗതവും ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു. ജമാലുദ്ദീൻ, അരൂൺ പാറാട്ട്, നിഷ് മേലാറ്റൂർ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ലുലു, ഹോട്ട് പാക്ക്, നെല്ലറ, മലബാർ ഗോൾഡ്, ചിക്കിങ് എന്നിവർ മുഖ്യ പ്രായോജകരായിരുന്നു.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.