??????? ??????????? ????????????????? ??????????? ????????? ????????????? ?.??????????? ??.??? ??????????? ????????????.???.???????????????? ??.??????.??,??.???.??????????,??.????? ????????????????? ????????????

16000 പേ​ര്‍ക്ക് സ​ദ്യ വി​ള​മ്പി ഐ.​എ.​എ​സ് ഓ​ണാ​ഘോ​ഷം ച​രി​ത്ര​മാ​യി 


ഷാ​ര്‍ജ: പ്ര​വാ​സ​ഭൂ​മി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 16000ത്തോ​ളം പേ​ർ​ക്ക്​ സ​ദ്യ വി​ള​മ്പി​   ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഷാ​ർ​ജ​യു​ടെ ​​െപാലിമയാർന്ന ഓ​ണാ​ഘോ​ഷ​പ​രി​പാ​ടികൾ. രാ​വി​ലെ മു​ത​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മെ​ല്ലാം ഒ​ത്ത്​ കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തി പാ​ട്ടും പൂക്കളമിടലും തു​ട​ങ്ങി​യ​തോ​ടെ ഷാ​ര്‍ജ എ​ക്സ്പോ സെ​ൻ​റ​ർ കൊ​ച്ചു കേ​ര​ള​മാ​യി മാ​റി.  അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​വൈ.​എ.​റ​ഹീമി​​െൻറ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ എ.​സ​മ്പ​ത്ത് എം.​പി.​ പൊതുസമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തു.  കെ.​മു​ര​ളീ​ധ​ര​ന്‍ എം.​എ​ല്‍.​എ., ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ൺസു​ല്‍ ജ​ന​റ​ല്‍ വി​പു​ല്‍, സം​വി​ധാ​യ​ക​ൻ കെ.​മ​ധു,സ​യ്യി​ദ് മു​ഹ​മ്മ​ദ് ഉ​മ​ര്‍, കാ​സ​ര്‍ക്കോ​ട് ഡി.​സി.​സി. പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം,കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍,പി.​വി.​ച​ന്ദ്ര​മോ​ഹ​ന്‍,എ​ന്‍.​ടി.​വി.​ചെ​യ​ര്‍മാ​ന്‍ മാ​ത്തു​ക്കു​ട്ടി, ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍മാ​രാ​യ പ്ര​മോ​ദ് മ​ഹാ​ജ​ന്‍,ആ​ൻ​റ​ണി ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.​പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ഡ​യ​ര​ക്ട​ര്‍ കൊ​ച്ചു കൃ​ഷ്ണ​ന്‍,ഇ​ട​വ​ന മു​ര​ളി എ​ന്നി​വ​രെ  ആ​ദ​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​ര്‍ കോ​ൺസു​ല്‍ ജ​ന​റ​ല്‍ വി​പു​ലി​നു ന​ല്‍കി എ.​സ​മ്പ​ത്ത് എം.​പി പ്ര​കാ​ശ​നം ചെ​യ്തു.​

ഷാ​ര്‍ജ എ​ക്സ്പോ സെ​ൻ​റ​റി​ല്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഷാ​ർ​ജ ഒ​രു​ക്കി​യ റെ​ക്കോ​ഡ്​ ഓ​ണ​സ​ദ്യ
 

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു സോ​മ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ വി.​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. മാ​വേ​ലി,താ​ല​പ്പൊ​ലി, പ​ഞ്ച​വാ​ദ്യം, ശി​ങ്കാ​രി​മേ​ളം,തെ​യ്യം,ദ​ഫ് മു​ട്ട്,ഒ​പ്പ​ന, പു​ലി​ക​ളി,  ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ സ്കൗ​ട്ട്​​സി​െ​ൻ​റ  ബാ​ൻ​റ്​ മേ​ളം  എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​തി​ഥി​ക​ളെ  സ്റ്റേ​ജി​ലേ​ക്കാ​ന​യി​ച്ച​ത്. ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി ഡോ.​ശൈ​ഖ്​ സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യു​ടെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ച പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​വൈ.​എ.​റ​ഹീ​മി​നെ  ആ​ദ​രി​ച്ചു.  മു​ന്‍ കേ​ന്ദ്ര മ​ന്ത്രി കെ.​വി.​തോ​മ​സ് എം.​പി. ,പ​ത്മ​ജ വേ​ണു ഗോ​പാ​ല്‍, ആ​ര്‍.​പി.​മു​ര​ളി,പി.​ജെ.​ജോ​സ്​ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.​തു​ട​ര്‍ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ പ്രി​യ​ദ​ര്‍ശി​നി ഷാ​ര്‍ജ ഒ​ന്നാം സ്ഥാ​നം നേ​ടി.ശ​ക്തി കാ​സ​ര്‍ക്കോ​ട്,മ​ഹാ​ത്മാ​ഗ​ന്ധി ക​ള്‍ച്ച​റ​ല്‍ ഫോ​റം ഷാ​ര്‍ജ എ​ന്നി​വ​ര്‍ക്കാ​ണ് അ​ടു​ത്ത സ​മ്മാ​ന​ങ്ങ​ൾ. ഓ​ണ​ച്ച​ന്ത​യി​ല്‍ ജൈ​വ ക​ര്‍ഷ​ക​ൻ സു​ധീ​ഷ് ഗു​രു​വാ​യൂ​ര്‍  1500ലേ​റെ ക​റി വേ​പ്പ് തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത് ശ്ര​ദ്ധേ​യ​മാ​യി.

Tags:    
News Summary - onasadhya-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.