ദുബൈ: ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ യു.എ.ഇ നടപ്പാക്കുന്ന വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയിലേക്ക് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഒരു ലക്ഷം ദിര്‍ഹം സംഭാവനയായി നല്കി. റമദാനിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമാണ് വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി ആരംഭിച്ചത്.
ഒരു ലക്ഷം ദിര്‍ഹമിന്റെ ചെക്ക് അറക്കല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുനീര്‍ നൂറുദ്ദീന്‍, റീട്ടെയില്‍ ഡയറക്ടര്‍ അഫ്സല് അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റിവ്സ് (എം.ബി.ആര്.ജി.ഐ) പ്രതിനിധികളായ യൂസെഫ് അഹമദ് അല്‍ഹമാദി, ഇമാദ് ഹസന് സോഫ്യാന്‍ എന്നിവര്‍ക്ക് കൈമാറി. ദുബൈ അല്‍ മംസാര്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്.
അവശതയനുഭവിക്കുന്നവർക്ക് പ്രത്യാശ നല്‍കാനും ഇതിനായി സമൂഹത്തെ പ്രചോദിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പ്രതിനിധികള്‍ പറഞ്ഞു. 1996ല്‍ കേരളത്തില്‍ സ്ഥാപിതമായ അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മിഡിലീസ്റ്റില്‍ ജ്വല്ലറി രംഗത്തെ പ്രധാനികളിലൊരാളാണ്. ഇന്ത്യയിലും മലേഷ്യയിലും സാന്നിധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.