വ​ൺ ബി​ല്യ​ൺ മീ​ൽ​സി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു (ഫ​യ​ൽ ചി​ത്രം)

വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​;ഇ​തു​വ​രെ സ്വ​രൂ​പി​ച്ച​ത്​ 25 കോ​ടി ദി​ർ​ഹം

ദു​ബൈ: അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ഹ്വാ​നം​ചെ​യ്ത വ​ൺ ബി​ല്യ​ൺ മീ​ൽ​സി​ന്​ ആ​ദ്യ ആ​ഴ്ച​യി​ൽ​ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണം. ഇ​തു​വ​രെ 24.7 കോ​ടി ദി​ർ​ഹ​മാ​ണ്​ ഇ​തു​വ​ഴി സ്വ​രൂ​പി​ച്ച​ത്. നൂ​റു​കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

13,220 പേ​രാ​ണ്​ ഇ​തു​വ​രെ സം​ഭാ​വ​ന ന​ൽ​കി​യ​ത്. വ്യ​ക്തി​ക​ളും ബി​സി​ന​സു​കാ​രും സം​ഘ​ട​ന​ക​ളു​മെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 10 ദി​ർ​ഹം മു​ത​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ ദി​ർ​ഹം വ​രെ സം​ഭാ​വ​ന ന​ൽ​കി​യ​വ​രു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 10 ല​ക്ഷം ദി​ർ​ഹ​മി​നു​ മു​ക​ളി​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​രു​ടെ പേ​ര്​ ഇ​ഫ്താ​ർ പീ​ര​ങ്കി വി​ഭാ​ഗം ഒ​രു​ക്കു​ന്ന പ്ര​തി​ദി​ന ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നി​ടെ പ്ര​ഖ്യാ​പി​ക്കാ​നും ദു​ബൈ പൊ​ലീ​സി​ന്​ പ​ദ്ധ​തി​യു​ണ്ട്. 1billionmeals.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ തു​ക കൈ​മാ​റേ​ണ്ട​ത്. അ​ല്ലെ​ങ്കി​ൽ എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി​യു​ടെ പ്ര​ത്യേ​ക ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം അ​യ​ച്ചും സം​ഭാ​വ​ന ചെ​യ്യാം. മൊ​ബൈ​ൽ ഫോ​ണി​ലെ ബാ​ല​ൻ​സി​ൽ​നി​ന്ന്​ തു​ക അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്തി​സാ​ലാ​ത്ത്, ഡു ​ഉ​പ​ഭോ​ക്താ​ക്ക​ൾ Meal എ​ന്ന്​ ടൈ​പ്​ ​ചെ​യ്ത​ശേ​ഷം മെ​സേ​ജ്​ അ​യ​ക്കാം. 10 ദി​ർ​ഹം 1034 എ​ന്ന ന​മ്പ​റി​ലേ​ക്കും 50 ദി​ർ​ഹ​മാ​ണെ​ങ്കി​ൽ 1035ലേ​ക്കും 100 ദി​ർ​ഹ​മാ​ണെ​ങ്കി​ൽ 1036ലേ​ക്കും 500 ആ​ണെ​ങ്കി​ൽ 1038 എ​ന്ന ന​മ്പ​റി​ലേ​ക്കും എ​സ്.​എം.​എ​സ്​ അ​യ​ച്ചാ​ൽ മ​തി. മാ​സ​ത്തി​ൽ സം​ഭാ​വ​ന ​​ചെ​യ്യാ​നു​ള്ള ഒാ​പ്​​ഷ​നി​ൽ കു​റ​ഞ്ഞ തു​ക 30 ദി​ർ​ഹ​മാ​ണ്​. 8009999 ന​മ്പ​റി​ൽ വി​ളി​ച്ച്​ സ​ഹാ​യം തേ​ടാം. 

Tags:    
News Summary - One Billion Meals; 25 crore dirhams collected so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.