ഉമ്മുൽ ഖുവൈൻ: വാഹന വര്‍ക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്ന് ടാങ്കർ പൊട്ടിത്തെറിച്ച് ബംഗ്ലാദേശ് സ്വദേശി മരിച്ചു. മൂന്നു മലയാളികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
നിസ്സാര പരിക്കേറ്റ ഒരാളെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. എറണാകുളം സ്വദേശി ഇബ്രാഹിം, കോഴിക്കോട് സ്വദേശി സുരേഷ് എന്നിവരാണ് ചികിത്സയിലുള്ളത്. സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്.
ഇബ്രാഹിം ഉമ്മുൽ ഖുവൈൻ ഖലീഫ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മോഹൻലാൽ എന്നയാളാണ് പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടത്.കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്ലാൻഡ് ഓട്ടോ ഗാരേജിലാണ് അപകടം. നൂർ ആലം എന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്.മൃതദേഹം വിട്ടുകിട്ടുന്നതിന് രേഖകൾ വേഗത്തിലാക്കാനും പരിക്കേറ്റവരുടെ ചികിത്സകൾ ഏകോപിപ്പിക്കുന്നതിനും ഇന്ത്യൻ അസോസിയേഷന്റെയും കെ.എം.സി.സിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.